BREAKING NEWS

വീട്ടില്‍ ആരുമില്ലെന്നുറപ്പുവരുത്തി എസി അടിച്ചുമാറ്റി നാടോടി സ്ത്രീകള്‍, ദുബായിലിരുന്ന് മോഷണം ലൈവായി കണ്ട് വീട്ടുടമ, ആക്രിക്കടയില്‍ നിന്നും എസി തിരിച്ചുപിടിച്ച് പൊലീസ്

· · 1 min read
Share: Copied!

കാസർകോട്: പ്രവാസിയുടെ വീട്ടുമുറ്റത്ത്‌ അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു. ദുബായിയിലിരുന്ന് സംഭവം സിസിടിവിയിൽ കണ്ട പ്രവാസി വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ എസി കണ്ടെത്തി നാടോടിസ്ത്രീകളെ പിടികൂടിയെങ്കിലും പരാതി ഇല്ലാത്തതിനാൽ പോലീസ് താക്കീത് നൽകി വിട്ടയച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം. പ്രവാസി കുടുംബസമേതം ദുബായിയിലാണ്. വീട്ടിലെ ജോലിക്കാരൻ സംഭവസമയം പുറത്തുപോയിരുന്നു. മൂന്ന് നാടോടിസ്ത്രീകളാണ് വീട്ടിലെത്തിയത്. ആളുകൾ ആരുമില്ലെന്ന് മനസ്സിലാക്കിയ ഇവർ വീട്ടുപരിസരം അരിച്ചുപെറുക്കി. ഇതിനിടെ നിലത്തുകണ്ട എസിയുമായി കടന്നുകളയുകയായിരുന്നു.വീട്ടിൽ പുതിയ സ്‌പിളിറ്റ് എസി അടുത്തിടെ വാങ്ങിയപ്പോൾ പഴയത് ഊരിവെച്ചതായിരുന്നു.

രണ്ട് സ്ത്രീകൾ എസി താങ്ങിപ്പിടിച്ച് പുറത്തുപോകുന്നത് സിസിടിവിയിൽ കണ്ട പ്രവാസി വിവരം ഉടൻ ജോലിക്കാരനെ അറിയിച്ചു. ചട്ടഞ്ചാലിൽ പോയിരുന്ന അയാൾ തിരിച്ചെത്തുമ്പോഴേക്കും നാടോടികൾ സ്ഥലംവിട്ടിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ എസി കളനാട്ട് പാഴ്വസ്തുക്കൾ വാങ്ങുന്ന കടയിൽ 5200 രൂപക്ക് വിറ്റതായി വ്യക്തമായി. കടക്കാരന് നാടോടികളെ പരിചയമുള്ളതിനാൽ പൂച്ചക്കാട്ടെ ക്വാർട്ടേഴ്സിലാണ് ഇവർ താമസിക്കുന്നതെന്ന് സൂചന ലഭിച്ചു. ശനിയാഴ്ച മേൽപ്പറമ്പ് പോലീസ് സംഘത്തെ കൈയോടെ പൊക്കി.

 

BREAKING NEWS
"ഇയാളെ നോക്കൂ, ഇയാളുടെ ശരീരം ഒട്ടും ശരിയായ അവസ്ഥയിലല്ല... നിങ്ങൾ അറപ്പുളവാക്കുന്ന ഒരാളാണ്, ശരീരപ്രകൃതി ഒന്ന് ശരിയാക്കിയെടുക്കൂ, കാണാൻ തന്നെ വല്ലാത്ത കോലമാണ്,"... ആരോഗ്യപ്രശ്നങ്ങൾ കാരണമാണോ പ്രചാരണ പരിപാടികളിൽനിന്ന് പിന്മാറിയതെന്നു ചോദിച്ച മാധ്യമപ്രവർത്തകനെ പരിഹസിച്ച് ട്രംപ്
30 Oct 2026
BREAKING NEWS
കുട്ടികളെ ഒഴിവാക്കിയാൽ നിന്നെ സ്വീകരിക്കാം... നിവേദ്യ മറച്ചു പിടിച്ച മാർട്ടിനിലേക്ക് പോലീസിനെ എത്തിച്ചത് ആ വാട്‌സ്ആപ്പ് ചാറ്റ്!! മക്കളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്നിറങ്ങി, പിന്നാലെ മക്കളെ കാണാനില്ലെന്ന് പറഞ്ഞ് യുവതി അയൽ വീടുകളിലെത്തി....
30 Oct 2026
BREAKING NEWS
സ്വർണ്ണവില 4,000 ഡോളറിന് താഴേക്ക്; 2013 ആവർത്തിക്കുമോ? ഉപഭോക്താക്കൾക്ക് ദീർഘകാല ആശ്വസിക്കാമോ? വിപണിക്ക് മുന്നിലെ പുതിയ വെല്ലുവിളികൾ
30 Oct 2026
BREAKING NEWS
സ്വന്തമായി ഫോണില്ല, അമ്മയുടെ ഫോണിലെ ഇൻസ്റ്റാഗ്രാം വഴി യുവാവുമായി പരിചയമുണ്ടായിരുന്നതായി സൂചന!! സ്കൂളുവിട്ടെത്തിയ ശേഷം കുളിക്കാനെന്നു പറഞ്ഞ് 15 കാരി റൂമിലേക്കു പോയി, ഏറെ നേരം കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ജനലിലൂടെ നോക്കിയ സഹോദരൻ കണ്ടത് ജീവനൊടുക്കിയ പെൺകുട്ടിയെ...
30 Oct 2026