BREAKING NEWS

ട്രംപിന്റെ കാത്തിരിപ്പ് വെറുതെയായി, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്

· · 1 min read
Share: Copied!

സ്റ്റോക്ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പുരസ്കാരം ലോകം ആകാംഷയോടെയായിരുന്നു വീക്ഷിച്ചത്. അതിനൊരു കാരണമേയുണ്ടായിരുന്നു ട്രംപിന്റെ അവകാശ വാദം. ട്രംപിന്റെ അവകാശ വാദങ്ങളെയെല്ലാം ഇല്ലാതാക്കി 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും കൊറിന നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് സമാധാനപുരസ്കാരം തേടിയെത്തിയത്.

1967 ഒക്ടോബർ 7 ന് ജനിച്ച മച്ചാഡോ, വെനിസ്വേലൻ സർക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ ശക്തമായ വിമർശകയായിരുന്നു, കൂടാതെ രാജ്യത്ത് ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടി വാദിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.

നിലവിൽ വെനസ്വേലൻ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറീന മചാഡോ 2002ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. അലക്സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മചാഡോ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2012ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നാലെ 2014ൽ നിക്കോളാസ് മഡുറോ സർക്കാരിനെതിരായ വെനസ്വേലൻ പ്രക്ഷോഭത്തിന്റെ മുൻനിരപ്പോരാളി രം​ഗത്തെത്തു. 2018ൽ ബിബിസി തിരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തിരഞ്ഞെടുത്തപ്പോഴും മചാഡോയും അതിൽ ഇടംപിടിച്ചിരുന്നു.

ഒബാമ ഒന്നും ചെയ്തില്ല… എന്നിട്ടും നൊബേൽ ലഭിച്ചു, അയാൾ നല്ലൊരു പ്രസിഡന്റായിരുന്നില്ല, ഞാൻ എട്ട് യുദ്ധം അവസാനിപ്പിക്കുകയും ഒരുപാട് പേരുടെ ജീവൻ രക്ഷിക്കുകയും ചെയ്തു, നൊബേൽ മോഹം പരസ്യമായി പങ്കുവച്ച് ട്രംപ്

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026