BREAKING NEWS

വിരട്ടൽ ഇങ്ങോട്ട് വേണ്ട…!!! റഷ്യയുടെ എണ്ണ വാങ്ങുന്നത് തുടരാൻ തന്നെയാണ് തീരുമാനം..!! എന്ത് ഉണ്ടായാലും അപ്പോൾ കാണാമെന്നും നാറ്റോയ്ക്ക് ഇന്ത്യയുടെ മറുപടി

· · 1 min read
Share: Copied!

ന്യൂഡൽഹി: റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയെ വിരട്ടേണ്ടെന്ന് നാറ്റോയോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. റഷ്യയുമായി വ്യാപാരബന്ധം തുടർന്നാൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും 100% ഇറക്കുമതി തീരുവ ചുമത്തുന്നത് ഉൾപ്പെടെയുള്ള നടപടിയുണ്ടാകുമെന്ന് നാറ്റോ സെക്രട്ടറി മാർക്ക് റുട്ട് (Mark Rutte) കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ റഷ്യയുടെ എണ്ണ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും.

രാജ്യതാൽപര്യം മുൻനിറുത്തിയാണ് ഇന്ത്യ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന എണ്ണ വാങ്ങുന്നതെന്നും നാറ്റോയുടെ ഇരട്ടത്താപ്പ് ശ്രദ്ധിക്കുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി രൺധീർ ജയ്സ്വാളും പ്രതികരിച്ചു. യുക്രെയ്നുമായി 50 ദിവസത്തിനകം സമാധാനക്കരാറുണ്ടാക്കാൻ റഷ്യയ്ക്ക് കഴിഞ്ഞില്ലെങ്കിൽ റഷ്യൻ എണ്ണ ഉൾപ്പെടെ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ‌ 100% ഇറക്കുതി തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാക്കുകളാണ് മാർക്ക് റുട്ട ഏറ്റുപിടിച്ചത്. റഷ്യൻ എണ്ണ സംബന്ധിച്ച മുന്നറിയിപ്പുകളിൽ ആശങ്കയില്ലെന്നും എന്തെങ്കിലും സംഭവിച്ചാൽ അപ്പോൾ നേരിടുമെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയും പറഞ്ഞു.

റഷ്യമായുള്ള സാമ്പത്തിക ബന്ധം തുടർന്നാൽ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങൾ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് ആണ് നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനുമായി (നാറ്റോ) സെക്രട്ടറി ജനറൽ മാർക്ക് റൂട്ട് പറഞ്ഞത്. യുഎസ് സെനറ്റുമാരുമായുള്ള കൂടിക്കാഴ്ചയിലാണ് റൂട്ട് മുന്നറിയിപ്പ് നൽകിയത്. യുക്രെയ്‌‌നിനു പുതിയ ആയുധങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും അൻപതു ദിവസത്തിനുള്ളിൽ സമാധാന കരാർ നിലവിൽ വന്നില്ലെങ്കിൽ റഷ്യൻ കയറ്റുമതി ഉൽപന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% തീരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് റൂട്ടിന്റെ മുന്നറിയിപ്പ്.

‘‘നിങ്ങൾ ബെയ്ജിങ്ങിലോ ഡൽഹിയിലോ ആണ് താമസിക്കുന്നതെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ ബ്രസീലിന്റെ പ്രസിഡന്റാണെങ്കിൽ, ഇതു ശ്രദ്ധിക്കുക. കാരണം നിങ്ങളെ ഇത് ഗൗരവമായി ബാധിക്കും. അതിനാൽ ദയവായി വ്ലാഡിമിര്‍ പുട്ടിനോട് സംസാരിച്ച് സമാധാന ചര്‍ച്ചകൾ നടത്തുക, അല്ലെങ്കിൽ ബ്രസീലും ഇന്ത്യയും ചൈനയും കനത്ത തിരിച്ചടി നേരിടേണ്ടി വരും’’ – റൂട്ട് പറഞ്ഞു.

റഷ്യയ്ക്കെതിരെ മുഖം തിരിക്കുന്നതിന്റെ ഭാ​ഗമായി തലസ്ഥാനമായ മോസ്കോയിലും തന്ത്രപ്രധാനമായ സെന്റ് പീറ്റേഴ്‌സ്ബർ​ഗിലും ആക്രമണം നടത്താനായി യുക്രൈനെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രഹസ്യമായി പ്രോത്സാഹിപ്പിച്ചതായി റിപ്പോർട്ട്. റഷ്യയ്ക്കെതിരെ പ്രയോഗിക്കാനായി യുക്രൈന് ആയുധം നൽകാനുള്ള തീരുമാനമെടുത്തിന് പിന്നാലെയാണ് ട്രംപിന്റെ ആവശ്യം മുന്നോട്ടുവച്ചത്. യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയോട് ഫോണിൽ സംസാരിക്കവേ ട്രംപ് ഇക്കാര്യം ചോദിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

‘സെലെൻസ്‌കി, നിങ്ങൾക്ക് മോസ്കോയിലും സെന്റ് പീറ്റേഴ്‌സ്ബർഗിലും ആക്രമണം നടത്താൻ കഴിയുമോ?’ എന്ന് ട്രംപ് ഫോണിൽ സെലെൻസ്‌കിയോട് ചോദിച്ചതായാണ് റിപ്പോർട്ട്. അമേരിക്ക ആയുധങ്ങൾ തന്നാൽ തങ്ങൾക്ക് അതിന് തീർച്ചയായും അതിനു കഴിയുമെന്ന് സെലെൻസ്‌കി മറുപടി പറഞ്ഞതായും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

 

Alsor Read പാക്കിസ്ഥാനിലേക്കുള്ള യാത്രയില്ല..!! ഇന്ത്യയിലേക്ക് വരുന്ന വഴി ട്രംപ് പാക്കിസ്ഥാനിൽ ഇറങ്ങുമെന്ന് തള്ളി മറിച്ച് പാക് ചാനലുകൾ…!! വൈറ്റ് ഹൗസ് നിഷേധിച്ചതോടെ വാർത്ത മുക്കി മാപ്പും പറഞ്ഞ് തടി തപ്പി…

അതേസമയം പുടിനുമായി സംസാരിച്ചതിനു ശേഷമാണ് ട്രംപ് സെലെൻസ്‌കിയെ വിളിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യയോടുള്ള തന്റെ നിലപാട് മാറ്റത്തിന്റെ ഉദ്ദേശ്യം തന്നെ റഷ്യയെ വേദനിപ്പിക്കുക എന്നതാണെന്നും തുടർന്ന് ചർച്ചയ്ക്ക് നിർബന്ധിക്കുക എന്നതാണെന്നും ട്രംപ് സൂചന നൽകിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

നേരത്തെ യുക്രൈനിൽ റഷ്യ നടത്തുന്ന ആക്രമണത്തിൽ പുടിനെതിരേ ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. യുക്രൈനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ റഷ്യയ്ക്ക് 50 ദിവസത്തെ സമയപരിധി നൽകിയ ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ തയാറാകാത്ത പക്ഷം 100 ശതമാനം ഉപരോധം നേരിടേണ്ടിവരുമെന്നും ഭീഷണിയും മുഴക്കിയിരുന്നു.

 

“ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും സാന്നിധ്യത്തെക്കുറിച്ച് കേന്ദ്രത്തിനു കൃത്യമായി അറിയാം, പക്ഷെ നാലു തീവ്രവാദികൾ നുഴഞ്ഞുകയറിയത് അറിഞ്ഞില്ലേ? പ്രതികാരം ചെയ്യുമെന്ന് പറഞ്ഞാൽ പോരാ, അവരെ പിടികൂടുംവരെ ഓപ്പറേഷൻ സിന്ദൂർ തുടരണം”

BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026
BREAKING NEWS
പത്തനംതിട്ടയിൽ നാലിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, മദ്രസ കഴിഞ്ഞു വരികയായിരുന്ന തങ്ങളെ ബന്ധുവാണ്, വീട്ടിൽകൊണ്ടു വിടാമെന്നു പറഞ്ഞ് വെ​ള്ള കാ​റി​ലെത്തി​യ സ്ത്രീ​യും മു​ടി നീ​ട്ടിവ​ള​ർ​ത്തി​യ പു​രു​ഷ​നും സമീപിച്ചതായി കു​ട്ടി​ക​ൾ, രക്ഷപ്പെട്ടത് സമീപത്തുണ്ടായിരുന്ന വീട്ടമ്മയുടെ സമയോചിത ഇടപെടല...
28 Oct 2026
BREAKING NEWS
ട്രെയിനുകൾ ഒരേസമയം പാഞ്ഞത് മുന്നിലും പിറകിലുമായി... സ്പെയിനിൽ ഒരേ ദിശയിൽ സഞ്ചരിച്ച രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, നിരവധിപ്പേർക്ക് ​ഗുരുതര പരുക്ക്, മരണസംഖ്യ ഉയർന്നേക്കും
28 Oct 2026