BREAKING NEWS

പാക്കിസ്ഥാനിലേക്കുള്ള യാത്രയില്ല..!! ഇന്ത്യയിലേക്ക് വരുന്ന വഴി ട്രംപ് പാക്കിസ്ഥാനിൽ ഇറങ്ങുമെന്ന് തള്ളി മറിച്ച് പാക് ചാനലുകൾ…!! വൈറ്റ് ഹൗസ് നിഷേധിച്ചതോടെ വാർത്ത മുക്കി മാപ്പും പറഞ്ഞ് തടി തപ്പി…

· · 1 min read
Share: Copied!

ഇസ്​ലാമാബാദ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി വൈറ്റ് ഹൗസ്. പാകിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോൾ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഡോണൾഡ് ട്രംപ് സെപ്റ്റംബറിൽ പാക്കിസ്ഥാൻ സന്ദർശിക്കുമെന്നും തുടർന്ന് ഇന്ത്യയിലേക്ക് പോകുമെന്നും പാക്ക് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. എന്നാൽ, ഇതേപ്പറ്റി അറിവില്ലെന്നാണ് പാക്ക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഒന്നും പറയാനില്ലെന്ന് ഇസ്​ലാമാബാദിലെ യുഎസ് എംബസി വക്താവും പറഞ്ഞു. സന്ദർശന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെ രണ്ടു പ്രധാന ടെലിവിഷൻ ചാനലുകൾ വാർത്ത പിൻവലിച്ചു. സ്ഥിരീകരണമില്ലാത്ത വാർത്ത സംപ്രേഷണം ചെയ്‌തതിൽ ഒരു ടെലിവിഷൻ ചാനൽ‌ മാപ്പ് പറയുകയും ചെയ്‌തു.

ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെട്ട ക്വാഡ് കൂട്ടായ്മയുടെ അടുത്ത ഉച്ചകോടി ഇന്ത്യയിലാണു നടക്കുന്നത്. ഇതിൽ ട്രംപ് പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ക്വാഡ് സമ്മേളനത്തിന്റെ തീയതി തീരുമാനമായിട്ടില്ല. ക്വാഡ് സമ്മേളനത്തിന് ഇന്ത്യയിലെത്തുന്നതിനു മുൻപ് ട്രംപ് പാക്കിസ്ഥാനിൽ ഇറങ്ങുമെന്ന മട്ടിലും പ്രചാരണമുണ്ട്. സന്ദർശനം നടക്കുകയാണെങ്കിൽ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് യുഎസ് പ്രസിഡന്റ് പാക്കിസ്ഥാനിലെത്തുന്നത്. 2006 ൽ ജോർജ് ബുഷ് ആണ് അവസാനം പാക്കിസ്ഥാൻ സന്ദർശിച്ചത്. ഇന്ത്യ – പാക്ക് സംഘർഷത്തിനു ശേഷം കഴിഞ്ഞ മാസം പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ വൈറ്റ് ഹൗസിലെത്തി ട്രംപിനെ കണ്ടിരുന്നു.

അതിനിടെ ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽത്താനി, ബഹ്റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ ചർച്ച നടത്തി. ഖത്തർ പ്രധാനമന്ത്രിക്കായി പ്രത്യേക വിരുന്നുമൊരുക്കി. യുഎസ് വിമാനങ്ങളും ജെറ്റ് എൻജിനുകളും വാങ്ങാൻ ബഹ്റൈനുമായി കരാറായി. നിർമിതബുദ്ധി മേഖലയിലും അലുമിനിയം ഉൽപാദനത്തിലും യുഎസ് നിക്ഷേപത്തിനും ധാരണയായി.

ബഹ്റൈൻ രാജാവ് ഈ വർഷാവസാനത്തോടെ യുഎസ് സന്ദർശിക്കും. യുഎസ് നാവികസേനയുടെ ഫിഫ്ത് ഫ്ലീറ്റിന്റെ ആസ്ഥാനം ബഹ്റൈനിലാണ്. പശ്ചിമേഷ്യയിൽ യുഎസിന്റെ ഏറ്റവും വലിയ സൈനികത്താവളമായ അൽ ഉദൈദ് എയർ ബേസ് ഖത്തറിലും. മേയിൽ സൗദി, യുഎഇ, ഖത്തർ എന്നീ രാജ്യങ്ങളിൽ ട്രംപ് സന്ദർശനം നടത്തിയിരുന്നു.

ഖത്തറിന് പ്രത്യേക വിരുന്നൊരുക്കി വൈറ്റ് ഹൗസ്..!!! ബഹ്റൈന് യുഎസ് വിമാനങ്ങളും ജെറ്റ് എൻജിനുകളും നൽകും…!! രാജാവും ഈ വർഷം യുഎസിലേക്ക്… എഐയിലും അലൂമിനിയം ഉത്പാദനത്തിലും യുഎസ് നിക്ഷേപം…

വിരട്ടൽ ഇങ്ങോട്ട് വേണ്ട…!!! റഷ്യയുടെ എണ്ണ വാങ്ങുന്നത് തുടരാൻ തന്നെയാണ് തീരുമാനം..!! എന്ത് ഉണ്ടായാലും അപ്പോൾ കാണാമെന്നും നാറ്റോയ്ക്ക് ഇന്ത്യയുടെ മറുപടി

ബസിൽ തന്നെ വിശ്വസിച്ചേൽപ്പിച്ച ഒൻപതു കുരുന്നുകൾ, കടുത്ത നെഞ്ചുവേദന അവ​ഗണിച്ച് സുരക്ഷിത സ്ഥാനത്തേക്ക് ഓടിച്ചുകയറ്റി നിർത്തി, പിന്നാലെ കുഴഞ്ഞുവീണ് മരണം

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026