BREAKING NEWS

“ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും സാന്നിധ്യത്തെക്കുറിച്ച് കേന്ദ്രത്തിനു കൃത്യമായി അറിയാം, പക്ഷെ നാലു തീവ്രവാദികൾ നുഴഞ്ഞുകയറിയത് അറിഞ്ഞില്ലേ? പ്രതികാരം ചെയ്യുമെന്ന് പറഞ്ഞാൽ പോരാ, അവരെ പിടികൂടുംവരെ ഓപ്പറേഷൻ സിന്ദൂർ തുടരണം”

· · 1 min read
Share: Copied!

നിസാമാബാദ്: ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീൻ ഒവൈസി. ബംഗ്ലാദേശ് പൗരന്മാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് വാതോരാതെ പറയുന്ന കേന്ദ്രസർക്കാരിന് പഹൽഗാമിൽ തീവ്രവാദികൾ നുഴഞ്ഞുകയറി 26 പേരുടെ ജീവനെടുത്തതിനെ കുറിച്ച് അറിയാൻ കഴിഞ്ഞില്ലേ എന്നായിരുന്നു ഒവൈസിയുടെ ചോദ്യം. തെലങ്കാനയിലെ നിസാമാബാദിൽ വ്യാഴാഴ്ച നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ഒവൈസി കേന്ദ്രസർക്കാരിനെതിരെ പൊട്ടിത്തെറിച്ചത്.

അസദുദ്ദീൻ ഒവൈസിയുടെ ചോദ്യം ഇങ്ങനെ-

‘പാക്കിസ്ഥാനിൽനിന്നും നുഴഞ്ഞുകയറിയ നാല് തീവ്രവാദികൾ പഹൽഗാമിൽ നമ്മുടെ 26 ഹിന്ദു സഹോദരങ്ങളുടെ ജീവനെടുത്തു. എങ്ങനെയാണ് ആ തീവ്രവാദികൾ അവിടെ എത്തിയതെന്ന് കേന്ദ്രസർക്കാർ ഒന്നു പറഞ്ഞുതരണം. ബിഹാറിൽ ബംഗ്ലാദേശികളുടെയും റോഹിംഗ്യകളുടെയും സാന്നിധ്യത്തെക്കുറിച്ച് അറിയാം എന്നാണ് കേന്ദ്രസർക്കാർ എപ്പോഴും പറയുന്നത്. അത്രയും അറിയുന്ന നിങ്ങൾ എങ്ങനെയാണ് നാലു ഭീകരർ പഹൽഗാമിൽ എത്തിയത് എന്ന് അറിയാതെ പോകുന്നത്?,’ ഒവൈസി ചോദിച്ചു.

‘ബിഹാറിലെ വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശികളെയും റോഹിംഗ്യകളെയും കുറിച്ച് സംസാരിക്കുമ്പോഴൊക്കെ, പഹൽഗാമിൽ നടന്ന ഭീകരതയ്ക്കുള്ള പ്രതികാരം എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. അങ്ങനെയാണെങ്കിൽ, പഹൽഗാമിൽ ആക്രമണം നടത്തിയ ആ നാല് ഭീകരവാദികളെയും പിടികൂടുന്നതുവരെ ഓപ്പറേഷൻ സിന്ദൂർ തുടരാനും കേന്ദ്രസർക്കാർ തയ്യാറാകണം,’ ഒവൈസി ആവശ്യപ്പെട്ടു.

അതേസമയം പഹൽഗാമിൽ സുരക്ഷാവീഴ്ച ഉണ്ടായതായുള്ള ജമ്മു- കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ വെളിപ്പെടുത്തൽ സംബന്ധിച്ചും ഒവൈസി ക്ഷുഭിതനായി. ‘പിന്നെ എന്തുകൊണ്ടാണ് താങ്കൾ രാജിവെച്ച് പുറത്തുപോകാത്തത്?’ ഒവൈസി ചോദിച്ചു. ‘പഹൽഗാം ഭീകരാക്രമണത്തിന് പകരം ചോദിക്കണം എന്നല്ലേ നിങ്ങൾ പറയുന്നത്. അങ്ങനെയെങ്കിൽ, ആ നാല് തീവ്രവാദികളെയും പിടികൂടുംവരെ ഓപ്പറേഷൻ സിന്ദൂർ തുടരണം. അവരെ പിടികൂടുംവരെ ഞങ്ങൾ ചോദ്യം ചോദിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കും,’ ഒവൈസി വ്യക്തമാക്കി.

BREAKING NEWS
വി ഡി സതീശന്റേത് ഏകാധിപത്യ ശൈലി, കൂട്ടായ ചർച്ചകൾ നടക്കുന്നില്ല, മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രിമാര്‍
18 Nov 2026
BREAKING NEWS
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തെറ്റായിപ്പോയി, ദുർബല നിമിഷത്തിൽ സംഭവിച്ച അബദ്ധം, ഭരണത്തിന് വേണ്ടി എന്ത് നിലപാടും സ്വീകരിക്കുന്ന ലീഗിന്റെ സമീപനം സമൂഹത്തോട് ചെയ്യുന്ന അപരാധം- ടി പി രാമകൃഷ്ണന്‍
18 Nov 2026
BREAKING NEWS
വേദിക്ക് മുന്നില്‍ വന്ന് പ്രതിഷേധം, പിറകില്‍ നിന്ന് കൂവി വിളി, പേഴ്‌സണൽ സ്റ്റാഫിനെ കയ്യേറ്റം ചെയ്തു, വി കുഞ്ഞികൃഷ്ണന്റെ പ്രസംഗം തടസപ്പെടുത്തി സിപിഎം പ്രവര്‍ത്തകര്‍, ഉപവാസവുമായി എംഎല്‍എ
18 Nov 2026
LATEST UPDATES
ആറുമാസം കൊണ്ട് അടിയോടടി..? ഭരണത്തിൽ പ്രതീക്ഷിച്ച മാറ്റമുണ്ടായോ? വാഗ്ദാനങ്ങൾ യാഥാർഥ്യമായോ..? സതീശൻ സർക്കാർ നേരിടുന്ന വെല്ലുവിളികൾ...
18 Nov 2026