BREAKING NEWS

ടെക് കമ്പനികൾക്ക് അമേരിക്ക നൽകുന്ന ആനുകൂല്യങ്ങൾ ആസ്വദിക്കുകയും വേണം, പണിക്ക് മറ്റു രാജ്യക്കാരും, ലാഭം കിട്ടുന്നത് അയർലന്റിൽ പൂഴ്ത്തിവെയ്ക്കും ചെയ്യും!! ആ പണി ഇനി വേണ്ട… അമേരിക്കൻ പൗരന്മാരെ തഴഞ്ഞ് ഇന്ത്യക്കാരെ ഇനി ജോലിക്കു നിയമിക്കണ്ട- ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: ഗൂഗിൾ, മൈക്രോസോഫ്റ്റ്‌ പോലുള്ള വൻകിട ടെക് കമ്പനികൾ ഇന്ത്യക്കാരായ ജീവനക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ കമ്പനികൾ ചൈനയിൽ ഫാക്ടറികൾ നിർമിക്കുന്നതിനും ഇന്ത്യക്കാരായ ടെക് വിദഗ്ദ്ധർക്ക് ജോലി നൽകുന്നതിനും പകരം ഇനി മുതൽ സ്വന്തം രാജ്യത്തുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ബുധനാഴ്ച വാഷിങ്ടണിൽ നടന്ന എഐ ഉച്ചകോടിയിലായിരുന്നു ട്രംപിന്റെ നിർദേശം.

‘നമ്മുടെ പല ടെക് കമ്പനികളും അമേരിക്ക നൽകുന്ന ചില സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് ലാഭമുണ്ടാക്കുകയും ഇന്ത്യയിൽ നിന്ന് തൊഴിലാളികളെ നിയമിക്കുകയും ചൈനയിൽ ഫാക്ടറികൾ നിർമിക്കുകയും അയർലന്റിൽ ലാഭം പൂഴ്ത്തിവെയ്ക്കുകയും ചെയ്യുന്നു. ഇവിടുത്തെ പൗരൻമാരെ അവർ അവഗണിക്കുകയും ചെയ്തു. ഇത് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. പ്രസിഡന്റ് ട്രംപിന്റെ കീഴിൽ ആ നാളുകൾ കഴിഞ്ഞു.’-ട്രംപ് വ്യക്തമാക്കി.

കൂടാതെ സ്വന്തം രാജ്യത്തുള്ള പൗരന്മാരെ പരിഗണിക്കുന്നതിന് പകരം ലോകത്തുള്ള ആർക്കു വേണമെങ്കിലും ജോലി നൽകാമെന്ന ടെക് കമ്പനികളുടെ നിലപാടിനേയും ട്രംപ് വിമർശിച്ചു. ടെക് കമ്പനികലുടെ ഈ സമീപനം പല അമേരിക്കയ്ക്കാരേയും അവഗണിക്കപ്പെട്ടവരാക്കിയെന്നും പ്രസിഡന്റ് ട്രംപിന്റെ കീഴിൽ ഇനി അങ്ങനെ സംഭവിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്ക നൽകുന്ന ചില സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് അവർ ലാഭം നേടുകയും എന്നാൽ രാജ്യത്തിന് പുറത്ത് വൻതോതിൽ നിക്ഷേപം നടത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു.

‘യുഎസ് ടെക് കമ്പനികൾ പൂർണമായും അമേരിക്കയ്ക്കൊപ്പം നിൽക്കണം. നിങ്ങൾ അമേരിക്കയ്ക്ക് പ്രഥമ പരിഗണന നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യണം. അതുമാത്രമാണ് ഞങ്ങളുടെ ആവശ്യം.’-അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയിൽ 50 പേരുമായി പറന്ന വിമാനം തകർന്നു വീണു, വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും

BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026
BREAKING NEWS
ഒരു ബന്ധത്തിൽനിന്ന് പിന്മാറാൻ പുരുഷന് അവകാശമില്ലേ? ബന്ധം അവസാനിച്ചു എന്നതുകൊണ്ടുമാത്രം അതിനുമുമ്പ് പരസ്പര സമ്മതത്തോടെ നടന്ന ലൈംഗികബന്ധം കുറ്റകരമാകില്ല, ഇരുവരും തമ്മിലുള്ള ബന്ധം തകരുമ്പോൾ അത് ബലാത്സംഗക്കേസുകളായി മാറുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
31 Oct 2026