BREAKING NEWS

റഷ്യയിൽ 50 പേരുമായി പറന്ന വിമാനം തകർന്നു വീണു, വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും

· · 1 min read
Share: Copied!

മോസ്കോ∙ റഷ്യയിൽ അൻപതു പേരുമായി വിമാനം തകർന്നു വീണതായി റിപ്പോർട്ട്. വ്യാഴാഴ്ച അമുർ മേഖലയിലെ ചൈനീസ് അതിർത്തിക്കു സമീപമാണ് എൻ-24 അംഗാര എയർലൈൻസിന്റെ വിമാനം തകർന്നു വീണത്. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് വിവരം. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

സൈബീരിയ ആസ്ഥാനമായ എയർലൈൻ കമ്പനിയാണ് അംഗാര. അമുർ മേഖലയിലെ ടിൻഡയിലേക്കായിരുന്നു വിമാനത്തിന്റെ യാത്രയെന്നാണ് വിവരം. ലാൻഡ് ചെയ്യുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നിലച്ചു. തുടർന്നു റഡാറിൽനിന്ന് വിമാനം അപ്രത്യക്ഷമാകുകയും ചെയ്തു. തൊട്ടുപിന്നാലെ വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഒരു റെസ്‌ക്യൂ ഹെലികോപ്റ്റർ വിമാനത്തിന്റെ കത്തുന്ന ഫ്യൂസ്ലേജ് കണ്ടെത്തിയെന്നും റിപ്പോർട്ട്.

മാ നിഷാദാ… നിന്റെ വീട്ടിൽ നിന്ന് സ്ത്രീധനമായി രണ്ടു ലക്ഷവും കാറും കൊണ്ടുവാ,,, എട്ടുമാസം പ്രായമുള്ള കൈക്കുഞ്ഞിനെ തല കീഴായി തൂക്കിപ്പിടിച്ച് പിതാവിന്റെ താണ്ഡവം!! കുട്ടിയെ തൂക്കിയിട്ട് അയാൾ നാല് തവണ ഗ്രാമം ചുറ്റി, കുട്ടിക്ക് ഇപ്പോൾ വയ്യാതായി, അവൻറെ ഇടുപ്പെല്ല് തെറ്റി- യുവതി

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026