BREAKING NEWS

അമ്മയുടെ വാരിയെല്ലൊടിച്ചത് തന്റെ കാര്യത്തില്‍ ഇടപെടാന്‍ ശ്രമിച്ചതിന്, നിവ്യയെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കാപ്പ ചുമത്തും, ഉറ്റ സുഹൃത്തുക്കള്‍ അക്രമി സംഘങ്ങള്‍, നിവ്യ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

· · 1 min read
Share: Copied!

കൊച്ചി:  കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ നിവ്യ എന്ന ശ്രുതി (30), ഫെയ്സ്‍ക്രീം മാറ്റിവച്ചതിന് സ്വന്തം അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് അടിച്ചൊടിച്ചത്. റിമാൻഡിലുള്ള നിവ്യയെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. പരുക്കേറ്റ എഴുപതുകാരിയായ സരസുവിന് ആറുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

നിവ്യയുടെ അഞ്ചു വയസ്സുള്ള മകനെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. ഫെയ്സ് ക്രീം കാണാതായതിനെ തുടർന്നാണ് അമ്മയെ മർദിച്ചതിന്റെ കാരണമെന്നു പറയുന്നുണ്ടെങ്കിലും പണത്തിന്റെ പേരിലുള്ള തർക്കവും സ്വന്തം കാര്യത്തിൽ അമ്മ ഇടപെടുന്നത് ഇഷ്ടപ്പെടാതിരുന്നതുമാണ് മർദനത്തിന്റെ യഥാർഥ കാരണമെന്നു പൊലീസ് കരുതുന്നു.

2020ൽ നെട്ടൂരിൽ ഫഹദ് ഹുസൈൻ എന്ന യുവാവ് കുത്തേറ്റു ചോരവാർന്നു മരിച്ച സംഭവം, മൂന്നര കിലോ കഞ്ചാവ് പിടിക്കൽ, തട്ടിക്കൊണ്ടു പോകൽ തുടങ്ങിയ കേസുകളിലെ പ്രതിയായ നവ്യയെ സ്ഥിരം കുറ്റവാളിയായാണു പൊലീസ് കണക്കാക്കുന്നത്. പത്തു വർഷത്തോളമായി പനങ്ങാട്ടു താമസിക്കുകയാണ് സരസുവും കുടുംബവും. വീടുകളിൽ ജോലിക്കു പോയാണ് സരസു കഴിയുന്നത്. രണ്ടു പെൺമക്കളിൽ മൂത്തയാൾ വിവാഹം കഴിച്ച് ഭര്‍ത്താവിന്റെ വീട്ടിലാണ്.

എന്നാൽ നിവ്യ ഇരുപതു വയസ്സിനു ശേഷം കഞ്ചാവ്, അക്രമി സംഘങ്ങളുടെ കൂട്ടുകെട്ടിൽ പെടുകയായിരുന്നെന്നു പൊലീസ് പറയുന്നു. ക്രമേണ പനങ്ങാടും നെട്ടൂരും കേന്ദ്രീകരിച്ചുള്ള ലഹരി വിൽപനയുടെ പ്രധാനികളിലൊരാളായി നിവ്യ. ഇതിനിടെ, നിവ്യയുടെ വിവാഹം കഴിഞ്ഞതായും വൈകാതെ വേർപിരിഞ്ഞതായും വിവരമുണ്ട്.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026