BREAKING NEWS

നെയ്യാറ്റിൻകര ഗോപൻ കൊല്ലപ്പെട്ടതും സമാധിയായതൊന്നുമല്ല, മരണകാരണം ഹൃദയാഘാതം!! അന്തിമ റിപ്പോർട്ട് കോടതിയിൽ ‍സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നെയ്യാറ്റിൻകര സ്വദേശി ഗോപന്റെ മരണം ഹൃദയാഘാതം മൂലമെന്ന് അന്തിമ റിപ്പോർട്ട്. ഇത് സംബന്ധിച്ച് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചു.

അതേസമയം നെയ്യാറ്റിൻകര ഗോപന്റേത് കൊലപാതകം ആണെന്ന് സംശയം ഉയർന്നിരുന്നു. താൻ സമാധിയാകാൻ പോവുകയാണെന്ന് കുടുംബാംഗങ്ങളെ അറിയിച്ചതിനെ തുടർന്ന്, മരണശേഷം നാട്ടുകാരെയോ ബന്ധുക്കളെയോ അറിയിക്കാതെ മക്കൾ ചേർന്നാണ് ഇദ്ദേഹത്തെ കുഴിച്ചിട്ടത്. ആരും അറിയാതെ സംസ്കാര ചടങ്ങുകൾ നടത്തിയതിനാലും കൊലപാതക സാധ്യതയിലുമുള്ള സംശയങ്ങളെയും തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

തുടർന്ന് ആചാരലംഘനം ചൂണ്ടിക്കാട്ടി പോസ്റ്റ്‌മോർട്ടത്തിനെതിരെ ബന്ധുക്കൾ രംഗത്തെത്തിയെങ്കിലും, കോടതിയുടെയും സർക്കാരിന്റെയും ഇടപെടലിനെത്തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. വീടിനോട് ചേർന്നുള്ള ക്ഷേത്രത്തിന് സമീപം നിർമ്മിച്ച സമാധിസ്ഥലത്ത് പൂജകളും ഭക്തജനത്തിരക്കും നടന്നിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദുരൂഹതകൾ നീങ്ങിയതോടെ കേസ് പോലീസ് അവസാനിപ്പിക്കുകയായിരുന്നു.

‘വിദേശയാത്രകൾ പരമാവധി ഒഴിവാക്കണം; വിവാഹങ്ങൾ വിദേശത്ത് നടത്തുന്നതിന് പകരം ‘വെഡ് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കണം; സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം, ‘വോക്കൽ ഫോർ ലോക്കൽ’ ജീവിതശൈലിയാക്കണം’; ജിഡിപി വളർച്ചയിൽ വീഡിയോയുമായി മോദി

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026