BREAKING NEWS

‘വിദേശയാത്രകൾ പരമാവധി ഒഴിവാക്കണം; വിവാഹങ്ങൾ വിദേശത്ത് നടത്തുന്നതിന് പകരം ‘വെഡ് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കണം; സ്വദേശി ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകണം, ‘വോക്കൽ ഫോർ ലോക്കൽ’ ജീവിതശൈലിയാക്കണം’; ജിഡിപി വളർച്ചയിൽ വീഡിയോയുമായി മോദി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷകൾക്കപ്പുറം വളർച്ച കൈവരിച്ചതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും വിജയമാണിതെന്ന് മോദി പറഞ്ഞു. സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് പ്രധാനമന്ത്രി സാമ്പത്തിക വളർച്ചയെക്കുറിച്ച് പ്രതികരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ തരംതാഴ്ത്തിക്കാണിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു.

ആഗോളതലത്തിൽ സാമ്പത്തിക വെല്ലുവിളികളും അസ്ഥിരതയും തുടരുന്നതിനിടെയാണ് ഇന്ത്യ 7.8 ശതമാനം വളർച്ച കൈവരിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആഗോള അസ്ഥിരതയും വിവിധ ഭാഗങ്ങളിലെ യുദ്ധങ്ങളും വിതരണശൃംഖലകളെ ബാധിച്ചിട്ടും ഇന്ത്യ അതിവേഗം മുന്നേറുകയാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഈ നേട്ടം രാജ്യത്തിന്റെ കൂട്ടായ ശക്തിയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം മികച്ച വളർച്ച കൈവരിക്കുമ്പോഴും ചിലർ നിരാശയിൽനിന്ന് അസത്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മോദി ആരോപിച്ചു. രാജ്യത്ത് നിരാശയുടെയും അസത്യങ്ങളുടെയും അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഇത്തരം ദുഷ്പ്രചാരണങ്ങളെയും പ്രതിസന്ധികളെയും മറികടക്കാൻ ഇന്ത്യയുടെ സാമ്പത്തിക അടിത്തറയ്ക്ക് കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

ആത്മനിർഭർ ഭാരത് യാഥാർഥ്യമാക്കാൻ ജനങ്ങൾ സ്വദേശി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ‘വോക്കൽ ഫോർ ലോക്കൽ’ ജീവിതശൈലിയാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വിദേശയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വിവാഹങ്ങൾ വിദേശത്ത് നടത്തുന്നതിന് പകരം ‘വെഡ് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നതിലും നിയന്ത്രണം വേണമെന്ന് മോദി പറഞ്ഞു.

വരുംതലമുറയ്ക്കായി വികസിത് ഭാരത് കെട്ടിപ്പടുക്കാൻ 140 കോടി ജനങ്ങളും ഒരുമിച്ച് കഠിനാധ്വാനം ചെയ്യണമെന്ന ആഹ്വാനത്തോടെയാണ് പ്രധാനമന്ത്രി സന്ദേശം അവസാനിപ്പിച്ചത്.

BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026