BREAKING NEWS

സിജെപിയ്ക്ക് പിന്നാലെ ബിജെപിയ്ക്ക് അടുത്ത തലവേദനയായി ‘ഇ20 ജനത പാർട്ടി’; ശുദ്ധ പെട്രോൾ വേണമെന്ന ആവശ്യം ഉയർത്തി പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടിയുടെ സമരവിജയത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബി.ജെ.പി.യെയും ലക്ഷ്യമിട്ട് പുതിയ സാമൂഹികമാധ്യമ ക്യാമ്പയിൻ. ‘ഇ20 ജനത പാർട്ടി’ എന്ന പേരിൽ എക്‌സിൽ (X) പുതിയ അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

“100 ശതമാനം ശുദ്ധമായ പെട്രോൾ വാങ്ങാനുള്ള ഓരോ പൗരന്റെയും അവകാശത്തിനായി പോരാടുന്നു. വാഹനത്തിന്റെ ടാങ്കിലേക്ക് എന്ത് ഇന്ധനം വേണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്കായിരിക്കണം” എന്നതാണ് അക്കൗണ്ടിന്റെ ബയോ. എഥനോൾ കലർത്താത്ത ശുദ്ധ പെട്രോൾ ലഭ്യമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

അതേസമയം, നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ഇന്ധനമാണെന്നാണ് കേന്ദ്ര സർക്കാർ ആവർത്തിക്കുന്നത്. എഥനോൾ ചേർക്കാത്ത പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ 20 ശതമാനത്തിലധികം എഥനോൾ പെട്രോളിൽ കലർത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇ20 പെട്രോൾ വാഹനങ്ങളുടെ എഞ്ചിന് കേടുവരുത്തുമെന്നും മൈലേജ് കുറയ്ക്കുമെന്നുമുള്ള പ്രചാരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു. എന്നാൽ, ഈ വാദങ്ങൾ ശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നീതി ആയോഗ് ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ നടത്തിയ പരിശോധനകളിൽ ഇ20 ഇന്ധനം എഞ്ചിനുകൾക്ക് അസാധാരണമായ തകരാറുകളോ തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയതായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കൾ സർവീസ് നടത്തിയ 2.84 കോടി വാഹനങ്ങളിൽ എഥനോൾ കാരണം എഞ്ചിൻ തകരാർ സംഭവിച്ചതായി ഒരു പരാതിപോലും ലഭിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു. നിലവിൽ 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും മൂന്ന് കോടിയിലധികം പെട്രോൾ കാറുകളും ഇ15, ഇ20 ഇന്ധനം ഉപയോഗിച്ചാണ് രാജ്യത്ത് ഓടുന്നതെന്നും സർക്കാർ പറയുന്നു.

നിന്നെ ഞാനിന്ന് കൊല്ലുമെടാ… സമ്മാനമായി നല്‍കിയ ഫോണ്‍ തിരികെ ആവശ്യപ്പെട്ട് നടുറോഡില്‍ വച്ച് ഭര്‍ത്താവിനെ മര്‍ദിച്ച് ഭാര്യ, കോളറിന് പിടിച്ച് ഷര്‍ട്ട് വലിച്ചൂരി, പിന്നാലെ ഇരുവരും തമ്മില്‍ വന്‍ അടി

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026