BREAKING NEWS

നിന്നെ ഞാനിന്ന് കൊല്ലുമെടാ… സമ്മാനമായി നല്‍കിയ ഫോണ്‍ തിരികെ ആവശ്യപ്പെട്ട് നടുറോഡില്‍ വച്ച് ഭര്‍ത്താവിനെ മര്‍ദിച്ച് ഭാര്യ, കോളറിന് പിടിച്ച് ഷര്‍ട്ട് വലിച്ചൂരി, പിന്നാലെ ഇരുവരും തമ്മില്‍ വന്‍ അടി

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിൽ റോഡ് തടസപ്പെടുത്തി ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം.  വിവാഹസമയത്ത് താൻ സമ്മാനമായി നൽകിയ ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മീററ്റുകാരിയായ സോനമാണ് ജിം ട്രെയിനർ കൂടിയായ ഭർത്താവ് സഞ്ജിത് ഭാർതിയുമായി തർക്കത്തിലേർപ്പെട്ടത്. മീററ്റിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിക്ടോറിയ പാർക്കിന് സമീപമാണ് സംഭവം. തർക്കത്തിനിടെ ഭർത്താവിന്‍റെ ഷർട്ട് സോനം വലിച്ചൂരുന്നതും ഉപദ്രവിക്കുന്നതിന്‍റേയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

തർക്കം രൂക്ഷമായതോടെ സോനം ഭർത്താവിന്‍റെ കോളറിന് പിടിച്ച് ഷർട്ട് വലിച്ചുകീറുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ് തന്‍റെ ഷർട്ട് വലിച്ചൂരി ഭാര്യയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇരുവരും തമ്മിലുള്ള തർക്കത്തിന് പിന്നാലെ ഏറെനേരം പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി. തടിച്ചുകൂടിയ ആളുകളെയും ബ്ലോക്കിനെയും ഗൗനിക്കാതെ വാക്കുതർക്കം തുടർന്ന ഇവരെ പൊലീസെത്തിയാണ് തൽക്കാലത്തേക്ക് പിന്തിരിപ്പിച്ചത്.

സോനവും സഞ്ജിതും തമ്മിൽ മുൻപും പലതവണ തർക്കത്തിലേർപ്പെട്ടിരുന്നെന്ന് പ്രദേശവാസികൾ പൊലീസിനോട് പറഞ്ഞു. ഇരുവരും തമ്മിൽ വിവാഹശേഷം കാര്യമായ ചില പ്രശ്നങ്ങൾ നടന്നതിനെ തുടർന്ന് സഞ്ജിത് സോനത്തിന് ജീവനാംശം നൽകിവരികയാണ്. ഇതേസംബന്ധിച്ച് കോടതിയിൽ കേസ് തുടരുന്നതിനിടെയാണ്, വിവാഹത്തിന് താൻ സമ്മാനമായി നൽകിയ ഫോൺ ഭാര്യ തിരികെ ചോദിച്ചത്. ഇതാണ് രൂക്ഷമായ തർക്കത്തിലേക്ക് തള്ളിവിട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026
BREAKING NEWS
നരേന്ദ്ര മോദിയും അമിത് ഷായും സ്ത്രീകളുടെയും യുവാക്കളുടെയും ദളിതരുടെയും വോട്ടുകളിൽ കൃത്രിമം കാണിക്കുന്നു, ഇലക്ഷൻ കമ്മീഷണർ രാജി വയ്ക്കുന്നതുവരെ പോരാടും- മല്ലികാര്‍ജുന്‍ ഖാര്‍ഗെ
01 Nov 2026