BREAKING NEWS

ചിത്രയും കൗളും പ്ലാറ്റ്‌ഫോമിൽ വച്ച് ആലിംഗനം ചെയ്തും ചുംബിച്ചും സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ യുവാവ് ട്രാക്കിലേക്കു വീണു, യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ ഇരുവരെയും ഇടിച്ചു തെറുപ്പിച്ചു- യുഎസിൽ ട്രെയിനിടിച്ച് മരിച്ച ഇന്ത്യൻ വംശജയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

· · 1 min read
Share: Copied!

ന്യൂയോർക്ക്; യുഎസിൽ ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും നേപ്പാളി വംശജനായ ആൺസുഹൃത്തും കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഞായറാഴ്ച രാവിലെ ന്യൂയോർക്കിലെ ലോവർ മൻഹാറ്റനിലെ സ്റ്റേഷനിയുണ്ടായ അപകടം ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ വംശജ മലൈക ചിത്ര (24), സുഹൃത്ത് നേപ്പാൾ വംശജനായ നവം കൗളുമാണ് (24) അപകടത്തിൽ മരിച്ചത്.

അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതിൽ നിന്ന് ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലും പോലീസ് നടത്തിയ വിശദമായ പരിശോധനയിലും സുഹൃത്ത് ട്രാക്കിൽ വീണതിനെ തുടർന്ന് ചിത്ര രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലർച്ചെ 3.15 ഓടെ സ്റ്റേഷനിലെത്തിയ ചിത്രയും കൗളും പ്ലാറ്റ്‌ഫോമിൽ വച്ച് ആലിംഗനം ചെയ്തും ചുംബിച്ചും സ്നേഹം പ്രകടിപ്പിക്കുന്നതിനിടെ യുവാവ് ട്രാക്കിലേക്കു വീഴുകയായിരുന്നു. ചിത്ര യുവാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ ട്രാക്കിലേക്ക് എത്തിയ ട്രെയിൻ ഇരുവരെയും ഇടിക്കുകയായിരുന്നു. രണ്ടുപേരുടെയും തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.

അതേസമയം, ഇരുവരും ട്രാക്കിൽ ഇരിക്കുന്നതാണ് കണ്ടതെന്ന് ട്രെയിൻ ഓപ്പറേറ്റർ മൊഴി നൽകിയിരുന്നു. തുടർന്ന് എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഇരുവരും മദ്യപിച്ചിട്ടില്ലായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ സാധ്യതയിൽ അന്വേഷണം നടത്തിയെങ്കിലും തെളിവുകൾ ലഭിച്ചിട്ടില്ല. ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ ഫാർമസ്യൂട്ടിക്കൽ ഓപ്പറേഷൻസ് സ്പെഷലിസ്റ്റായി ജോലി ചെയ്യുന്ന ചിത്രയും ഡേറ്റ അനലിസ്റ്റായ നവം കൗളും റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പൂർവ വിദ്യാർഥികളായിരുന്നു. 2024 ലാണ് ഇരുവരും ഇവിടെ പഠിച്ചത്.

വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരനെ തെരുവുനായ ആക്രമിച്ചു, കുട്ടിയെ കടിച്ചെടുത്തു കൊണ്ടുപോകാനും ശ്രമം, നായയുടെ വായിൽ നിന്ന് കുട്ടിയെ രക്ഷിച്ചത് വടികൊണ്ട് അടിച്ചും കല്ലെറിഞ്ഞും!! വടകരയിൽ കുട്ടിയുൾപ്പെടെ നാല് പേർക്ക് തെരുവുനായ ആക്രമണത്തിൽ പരുക്ക്

BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026
BREAKING NEWS
ഭർത്താവിനും കുടുംബത്തിനും ആ​ഗ്രഹം ആൺകുട്ടി വേണമെന്ന്, ലിം​ഗ നിർണയ പരിശോധനയിൽ പെൺകുട്ടിയെന്ന് കണ്ടെത്തൽ!! യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു, അമിത രക്തസ്രാവത്തെ തുടർന്ന് 24കാരിക്ക് ദാരുണാന്ത്യം, ഭർത്താവടക്കം നാലുപേർ അറസ്റ്റിൽ, ഗർഭച്ഛിദ്രം നടത്തിയത് ​ഗൈനക്കോളജിന്റെ സഹായമില്ലാതെ
01 Nov 2026
BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026