BREAKING NEWS

ആനക്കാര്യത്തിനിടയിലാ ഒരു ചേനക്കാര്യം!! ജനങ്ങൾ മരണഭീതിയിൽ നെട്ടോട്ടമോടുമ്പോൾ മകന്റെ വിവാഹം മാറ്റിവച്ചത് രാജ്യത്തിനായി ഞാൻ ചെയ്ത ത്യാ​ഗമെന്ന് നെതന്യാഹു, ഭാര്യയ്ക്ക് ധീരയെന്ന് വിശേഷണം, വെളിപ്പെടുത്തൽ ഇറാൻ ആക്രമിച്ച ആശുപത്രിക്ക് മുന്നിൽവച്ച്

· · 1 min read
Share: Copied!

ജറുസലം: ഇസ്രയേൽ -ഇറാൻ സംഘർഷത്തിൽ തനിക്കു വ്യക്തിപരമായ നഷ്ടങ്ങളുണ്ടായെന്നും മകൻറെ വിവാഹം രണ്ടാമതും മാറ്റിവയ്​ക്കേണ്ടി വന്നുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിൽ വൻ വിമർശനം. ജനങ്ങൾ ജീവനായി നെട്ടോട്ടമോടുകയാണെന്നും അതിൻറെ ഇടയിൽ മകൻറെ വിവാഹം നീട്ടിവച്ചതു വലിയ വിഷയമാക്കി നെതന്യാഹു അവതരിപ്പിക്കുന്നതു ലജ്ജാകരമാണെന്നും ആളുകൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതോടൊപ്പം നെതന്യാഹുവിനെ സ്വാർഥനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

നെതന്യാഹുവിന്റെ വാക്കുകൾ ഇങ്ങനെ:

‘‘വ്യക്തിപരമായ നഷ്ടങ്ങളിൽ കൂടിയാണ് നമ്മളെല്ലാം കടന്നുപോകുന്നത്. എൻറെ കുടുംബവും അതിൽനിന്നു വ്യത്യസ്തമല്ല. സുരക്ഷാ കാരണങ്ങളെ തുടർന്ന് മകൻ അവ്നീറിൻറെ വിവാഹം രണ്ടാംവട്ടമാണ് മാറ്റിവച്ചത്. ഇതു രാജ്യത്തിനായി ഞാൻ ചെയ്ത ത്യാഗമാണ്. മകൻറെ പ്രതിശ്രുത വധുവിന് ഉണ്ടായ മാനസിക വിഷമത്തിലും നിരാശയിലും എനിക്കും ഭാര്യയ്ക്കും ഖേദമുണ്ട്. നിരവധിപ്പേർ കൊല്ലപ്പെട്ടു, കുടുംബങ്ങൾ ഉറ്റവരുടെ വേർപാടിൻറെ ദുഃഖത്തിലാണ്. അതിൽ ഞാനും പങ്കുചേരുന്നു’’. ഈ കഠിന നിമിഷങ്ങളിലും പതറാതെ നിൽക്കുന്ന ധീരയെന്നു ഭാര്യ സാറയെ നെതന്യാഹു വിശേഷിപ്പിക്കുകയും ചെയ്തു. ഇതോടെ നെതന്യാഹുവിനെതിരെ വിമർശനം ഉയരുകയായിരുന്നു.

അതേസമയം കഴിഞ്ഞ നവംബറിൽ മകൻ അവ്നീറിൻറെ വിവാഹം നടത്താനാണ് നെതന്യാഹു തീരുമാനിച്ചിരുന്നത്. ഇതു മാറ്റിവയ്ക്കുകയും കഴിഞ്ഞ തിങ്കളാഴ്ച നടത്താൻ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതും മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ ഇറാൻറെ മിസൈൽ ആക്രമണത്തിൽ തകർന്ന സൊറോക്ക ആശുപത്രിയുടെ മുന്നിൽവച്ചായിരുന്നു നെതന്യാഹുവിന്റെ വിവാദ പരാമർശം. രാജ്യം കടന്നുപോകുന്ന യുദ്ധത്തിൻറെയും ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെയും യാഥാർഥ്യത്തിൽനിന്ന് അകലെയാണ് നെതന്യാഹുവെന്നും അതിനോടെല്ലാം മുഖം തിരിച്ചിരിക്കുന്ന സ്വാർഥനായ ഭരണാധികാരി മാത്രമാണെന്നും ആളുകൾ കുറിച്ചു.

പുലർച്ചെ 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ എന്നെ വിളിച്ചു…!! ഇന്ത്യ പാകിസ്താനിലെ സുപ്രധാന വ്യോമതാവളങ്ങൾ ആക്രമിച്ചപ്പോൾ മറ്റുമാർഗമില്ലാതായപ്പോൾ വെടിനിർത്തലിന് അഭ്യർത്ഥിച്ചു..; അന്ന് രാത്രി സംഭവിച്ചതിനെ കുറിച്ച് പാക് ഉപപ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ…

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026