BREAKING NEWS

പ്രളയത്തിൽ ഒഴുകിപ്പോയ ബാങ്ക് സേഫ് കുത്തിപ്പൊളിച്ച് നാട്ടുകാർ, 29 പേർ പിടിയിൽ, പ്രതികളിൽ നിന്ന് 57 ലക്ഷം രൂപ കണ്ടെടുത്തു, പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി, 2,426 പേരെ കാണാതായി

· · 1 min read
Share: Copied!

കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച പ്രളയത്തിനിടെ ഒഴുകിപ്പോയ ബാങ്കിന്റെ സേഫ് പൊളിച്ച് അകത്തുണ്ടായിരുന്ന പണം കവർന്ന സംഭവത്തിൽ 29 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സേഫിൽ നിന്ന് കണ്ടെടുത്ത ഏകദേശം 92,68,505 നേപ്പാൾ രൂപയാണ് പ്രതികളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ഇത് ഏകദേശം ഇന്ത്യൻ രൂപയിൽ ഏകദേശം 57 ലക്ഷം രൂപ വരും.

സെപ്റ്റംബർ 10ന് റസുവ ജില്ലയിലെ ഭോട്ടെകോശി മേഖലയിലുണ്ടായ ശക്തമായ പ്രളയത്തിലാണ് ബാങ്കിന്റെ സേഫ് ഒഴുകിപ്പോയത്. പിന്നീട് ധാദിങ് ജില്ലയിലെ ഗൽച്ചി റൂറൽ മുനിസിപ്പാലിറ്റി നാലാം വാർഡിലെ ബെൽഖുഖോലക്ക് സമീപം ത്രിശൂലി നദിയിൽ നിന്നാണ് സേഫ് കണ്ടെത്തിയത്.

സെപ്റ്റംബർ 12ന് പ്രദേശവാസികൾ സേഫ് പൊളിച്ച് അതിനുള്ളിലെ പണം എടുത്തതായി ധാദിങ് പോലീസിന് വിവരം ലഭിച്ചു. പിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക പരിശോധനയിൽ 29 പേരെ കസ്റ്റഡിയിലെടുക്കുകയും ഇവരുടെ കൈവശത്തുനിന്ന് 92,68,505 നേപ്പാൾ രൂപ കണ്ടെത്തുകയും ചെയ്തു.

കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗവും ഗൽച്ചി-4ലെ മാസ്റ്റർ മേഖലയിലുള്ളവരാണ്. ഗൽച്ചി-6ലെ ആദംഗട്ടിൽ നിന്നും സിദ്ധലേഖ്-7ലെ ആദംതാറിൽ നിന്നുമുള്ളവരും സംഘത്തിലുണ്ട്. ചിലർ ചിത്വാൻ, പർസ ജില്ലകളിൽ നിന്നുള്ളവരാണെങ്കിലും നിലവിൽ ധാദിങ്ങിലാണ് താമസിക്കുന്നത്. 19നും 49നും ഇടയിൽ പ്രായമുള്ളവരാണ് കസ്റ്റഡിയിലുള്ളത്.

കണ്ടെടുത്ത പണത്തിന്റെ ഉറവിടം സംബന്ധിച്ചും സേഫിൽ ഉണ്ടായിരുന്ന യഥാർത്ഥ തുക എത്രയാണെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

ഇതിനിടെ നേപ്പാളിൽ പ്രളയവുമായി ബന്ധപ്പെട്ട മറ്റൊരു ഞെട്ടിക്കുന്ന മോഷണക്കേസിലും രണ്ട് പേർ അറസ്റ്റിലായി. നാരായണി നദിയിൽ പ്രളയത്തിൽ ഒഴുകിപ്പോയ ഒരു സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് സ്വർണ കമ്മലുകൾ മോഷ്ടിച്ചെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. മൃതദേഹത്തിൽ നിന്ന് സ്വർണാഭരണങ്ങൾ നീക്കം ചെയ്യുന്നതായി തോന്നിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പോലീസ് നടപടി.

അതേസമയം, നേപ്പാളിലെ പ്രളയദുരന്തത്തിലെ മരണസംഖ്യയും കാണാതായവരുടെ എണ്ണവും കുത്തനെ ഉയർന്നിരിക്കുകയാണ്. ശനിയാഴ്ച പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 626 പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. 2,426 പേരെയാണ് നിലവിൽ കാണാതായതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വെള്ളിയാഴ്ച രാത്രി പുറത്തുവിട്ട കണക്കിൽ കാണാതായ നേപ്പാൾ പൗരന്മാരുടെ എണ്ണം 1,924 ആയിരുന്നു. പുതിയ കണക്കിൽ ഇത് 2,426 ആയി ഉയർന്നു. അതേസമയം കാണാതായ വിദേശ പൗരന്മാരുടെ എണ്ണം 517 ആയി തുടരുകയാണ്.

 

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026