BREAKING NEWS

3 പേരാണ് വാഹനത്തിൽ സഞ്ചരിച്ചത്- പ്രതിഭാ​ഗം!! അതുകൊണ്ടാണോ ഇടിച്ചിട്ടത്? അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി? കോടതി…”പ്രതികൾക്കെതിരേ നടന്നത് ഗൂഢാലോചന, പ്രിയാദ് എത്തിയത് അപകടശേഷം, പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? എന്താണ് കേസിന്റെ പിന്നിലെന്ന് ആർക്കും അറിയില്ല”!! ജാമ്യാപേക്ഷയിൽ വിധി നാളെ

· · 1 min read
Share: Copied!

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയിലെ മിനികൂപ്പർ അപകട മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. വിധി നാളെ പറയും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വാദം കേട്ടത്. അതേസമയം പ്രതികൾക്കെതിരേ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. മിനി കൂപ്പർ ഓടിച്ച സുഹൈൽ അടക്കമുള്ള നാലുപേരുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി പരിഗണിച്ചത്.

പ്രതിഭാഗം ജാമ്യത്തിനായി ശക്തമായി വാദിച്ചു. അഡ്വ. സെബി ജോസ് കിടങ്ങൂർ ആണ് പ്രതിഭാഗത്തിനുവേണ്ടി കോടതിയിൽ ഹാജരായത്. മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിച്ചതുകൊണ്ട് അപകടം വിളിച്ചുവരുത്തിയെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. അതുകൊണ്ടാണോ അവരെ ഇടിച്ചിട്ടതെന്ന് കോടതി തിരിച്ചു ചോദിച്ചു. നിയമലംഘനം എന്നായിരുന്നു പ്രതിഭാഗം ഇതിന് മറുപടി നൽകിയത്. അവർ മരിച്ചു പോയില്ലേ, അവർക്കെതിരേ എന്ത് നടപടി എന്നായിരുന്നു കോടതിയുടെ മറുപടി. അതേസമയം മൂന്നുപേർ കൊല്ലപ്പെട്ട അപകടത്തെ ലഘൂകരിക്കുന്ന രീതിയാണ് പ്രതിഭാഗം സ്വീകരിച്ചത്.

കേസുമായി ബന്ധപ്പെട്ട് വാഹനാപകടം നടന്ന ശേഷമുള്ള ആദ്യ മൊഴി, തൊട്ടുപുറകെ വാഹനത്തിൽ വന്ന പ്രിയാദ് എന്നയാളുടേതാണ്. അപകടശേഷമാണ് ഇയാൾ എത്തിയത്. ഇയാൾ ദൃക്സാക്ഷി അല്ല. അതുകൊണ്ട് തന്നെ പ്രാഥമിക മൊഴി നൽകാൻ ഇയാൾക്ക് എങ്ങനെ കഴിയും? പ്രിയാദ് മൊഴി നൽകാൻ സംഭവം കണ്ടതായി തെളിവുണ്ടോ? ഇതിൽ സംശയമുണ്ട് എന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.

‘പ്രതികളും മരിച്ചവരും സംഭവസ്ഥലത്ത് എങ്ങനെ എത്തിയെന്ന് പോലീസ് ഇതുവരെ അന്വേഷിച്ചിട്ടില്ല. മറ്റു വിശദാംശങ്ങൾ പോലും ഇതുവരെ അന്വേഷിച്ചിട്ടില്ല. മൂന്നുപേരാണ് വാഹനത്തിൽ സഞ്ചരിച്ചത്. അപകടം നടന്നതായി ദൃക്സാക്ഷി മൊഴി പോലും ഇല്ല. എന്താണ് കേസിന്റെ പിന്നിൽ എന്ന് ആർക്കും അറിയില്ല. പ്രതികൾക്കെതിരേ വലിയ രീതിയിലുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രിയാദിന്റെ മൊഴിയിൽ സംശയമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.

CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം – ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്

 

BREAKING NEWS
CJPയുടെ തിരംഗ പ്രതിഷേധത്തിന് പിന്നിൽ ഇലോൺ മസ്‌ക്; നടക്കുന്നത് രാജ്യത്തിനെതിരായ ഗൂഢാലോചന, സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തുകയാണ് മാർച്ചിന്റെ ലക്ഷ്യം - ആരോപണവുമായി ബിജെപി നേതാവ് ബ്രിജ് ഭൂഷൺ സിങ്
16 Oct 2026
BREAKING NEWS
"അ​ക്ര​മ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്യു​ന്ന ഒ​രൊ​റ്റ വീ​ഡി​യോ എ​ങ്കി​ലും കാ​ണി​ക്കാ​ൻ പോലീസിനു കഴിയുമോ? ഞാൻ നിയമം ലംഘിച്ചിട്ടില്ല, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിൽ എടുക്കുന്നത്?, അ​ത്ര​യ്ക്ക് എ​ന്ത് കു​റ്റ​മാ​ണ് ഞാ​ൻ ചെ​യ്ത​ത്?, എ​ന്നെ തൂ​ക്കി​ക്കൊ​ല്ലൂ"- പോലീസിനോട് ദീപ്കെ
16 Oct 2026
BREAKING NEWS
നിത്യയും നിഷാന്തും ദീർഘകാലമായി പ്രണയത്തിൽ, ഒരുതവണ 18 കാരി യുവാവിനൊപ്പം ഇറങ്ങിപ്പോയി, പെൺകുട്ടിയെ തിരികെ കൊണ്ടുവന്നത് പ്രായപൂർത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി,  നാലു ദിവസം മുമ്പ് നിഷാന്തിനെ അന്വേഷിച്ച് പെൺകുട്ടി പൂപ്പാറയിൽ എത്തിയിരുന്നു...
16 Oct 2026
BREAKING NEWS
'എന്റെ മൂന്ന് ചെറിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം, പ്രായമായ മാതാപിതാക്കളുണ്ടെന്ന് പ്രതികൾ'!! ഭർത്താവിനെ കഴുത്തുഞെരിച്ച് കൊന്നിട്ട് പാമ്പുകടിയേറ്റു മരിച്ചതായി വരുത്തിത്തീർക്കാൻ ശ്രമം, ഭാര്യയ്ക്കും കാമുകനും വധശിക്ഷ- നിർണായകമായത് ഇരുവരും തമ്മിലുള്ള 50ലധികം ഫോൺ കോളുകൾ
16 Oct 2026