അഷ്കറിനു മുൻപ് അഖിലയ്ക്ക് മറ്റൊരു ബന്ധം, കണ്ടെത്തിയത് ഭർത്താവ്, വിതുര പോലീസ് സ്റ്റേഷനിൽ വച്ച് ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചു, വീട്ടിലെത്തിയ അഖിലയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു!! കുഞ്ഞിന്റെ മരണത്തിൽ അഖിലയുടെ ഡാൻസ് ടീച്ചറുടെ പങ്ക് അന്വേഷിക്കണം, ഇവരാണ് തന്റെ മകനേയും അഖിലയേയും കൂട്ടിമുട്ടിച്ചത്, പിന്നാലെ അഷ്കറുമായും- കുഞ്ഞിന്റെ മുത്തച്ഛൻ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതികരിച്ച് കുഞ്ഞിന്റെ മുത്തച്ഛൻ സുനിൽ കുമാർ. അഷ്‌കറിന് മുൻപ് അഖിലയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് മകൻ കണ്ടെത്തിയെന്നും അഖിലയുടെ ഭർത്താവ് അഖിലിന്റെ പിതാവ് പറഞ്ഞു. അന്ന് ആ പ്രശ്‌നം വിതുര പോലീസ് സ്റ്റേഷനിൽ വരെ എത്തി. പോലീസ് സ്റ്റേഷനിൽവെച്ച് അഖില തന്റെ മകനുമായുള്ള ബന്ധം ഉപേക്ഷിച്ചു. വീട്ടിൽ എത്തിയ മകൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.
അതുപോലെ കുഞ്ഞിന്റെ മരണത്തിൽ അഖിലയുടെ ഡാൻസ് ടീച്ചറുടെ പങ്ക് അന്വേഷിക്കണമെന്നും സുനിൽ കുമാർ പറഞ്ഞു. ആ ഡാൻസ് ടീച്ചറാണ് തന്റെ മകനെയും അഖിലയെയും ബന്ധപ്പെടുത്തിയത്. പിന്നീട് ഇവർ തന്നെയാണ് അഷ്‌കറിനെയും അഖിലയെയും കൂട്ടിമുട്ടിപ്പിച്ചത്. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ആക്കുമെന്ന് ടീച്ചർ അറിയിച്ചിരുന്നു. പക്ഷേ പിന്നീട് വിവരം ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ കുഞ്ഞ് മരിച്ച ശേഷവും ഡാൻസ് ടീച്ചർ വിളിച്ചിട്ടില്ല. ഇവരുടെ പങ്ക് പരിശോധിക്കണം. കുഞ്ഞിനെ ഏറ്റെടുക്കാനുള്ള ശ്രമം രണ്ട് മൂന്ന് മാസമായി നടന്നുവരികയായിരുന്നു. ഇതിനിടെ കുഞ്ഞിനെ മർദ്ദിച്ചിരുന്ന കാര്യം താൻ അറിഞ്ഞിരുന്നില്ലെന്നും സുനിൽ കുമാർ പറഞ്ഞു.
അതേസമയം കുഞ്ഞിന്റെ കൊലപാതകത്തിൽ പ്രതി അഷ്‌കർ കുറ്റം സമ്മതിച്ചു. സംഭവ ദിവസം ചോറ് നൽകുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചിൽ നിർത്താത്തതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചെന്നുമാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തിൽ ദീർഘനാളായി ഇയാൾ കുഞ്ഞിനെ മർദ്ദിച്ചിരുന്നുവെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കൊലപാതകത്തിൽ അമ്മ അഖിലയുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്.


















































