BREAKING NEWS

ഓടുന്ന കാറില്‍ നിന്നും രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളി, പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്

· · 1 min read
Share: Copied!

ആലപ്പുഴ: ചെങ്ങന്നൂരില്‍ രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളി. എംസി റോഡില്‍ ചെങ്ങന്നൂര്‍ വെള്ളാവൂര്‍ ജങ്ഷനിലാണ് സംഭവം. ഓടുന്ന വാഹനത്തില്‍ നിന്നാണ് ഉപയോഗിച്ചതും അല്ലാത്തതുമായ ഗര്‍ഭനിരോധന ഉറകള്‍ നടുറോഡില്‍ തള്ളിയത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഓടുന്ന കാറില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ കൂട്ടത്തോടെ റോഡിലേക്ക് തള്ളുകയായിരുന്നു. സംഭവത്തില്‍ നഗരസഭയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

‘ഓടുന്ന വാഹനത്തില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ റോഡിലേക്ക് ഉപേക്ഷിച്ചതായാണ് മനസിലാകുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. അടിയന്തരമായി എംസി റോഡില്‍നിന്ന് ഇവ നീക്കുന്നതിനായി നഗരസഭാ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്’- നഗരസഭാ കൗണ്‍സിലര്‍ പ്രതികരിച്ചു.

BREAKING NEWS
ക്ഷേത്രത്തിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ അതിക്രമശ്രമം; സിസിടിവി ദൃശ്യങ്ങളിൽ പ്രതി, യുവാവ് അറസ്റ്റിൽ
14 Oct 2026
BREAKING NEWS
ചേട്ടനെ കാണാൻ പോലീസ് സ്റ്റേഷനിലെത്തിയ അനിയൻ കുറ്റം ഏറ്റെടുത്തു, 18 കാരനെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡ‍ിയിൽ വച്ചു, അസ്‌ലമിനെ ക്രൂരമായി മർദിച്ചു... പുറത്തിറങ്ങിയ മകൻ ജീവനൊടുക്കിയതിനു പിന്നിൽ പോലീസ്- ​ഗുരുതര ആരോപണവുമായി പിതാവ്!! അറസ്റ്റിലായത് പ്രായപൂർത്തിയാകാത്തെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 20 പ...
14 Oct 2026
BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026