BREAKING NEWS

പാർട്ടിക്ക് അതൃപ്തി, തനിക്കിത് ബഹുമതിയെന്ന് തരൂർ!! കേന്ദ്ര സർക്കാരിൻറെ വിദേശ പര്യടന സംഘത്തിനെ നയിക്കുന്നതിൽ സന്തോഷം, ദേശീയ താൽപര്യമുള്ള വിഷയങ്ങളിൽ മാറിനിൽക്കാനാകില്ല

· · 1 min read
Share: Copied!

ന്യൂഡൽഹി: പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സർക്കാരിൻറെ വിദേശ പര്യടന സംഘത്തിനെ നയിക്കുന്നതിൽ തനിക്കു സന്തോഷമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. ദേശീയ താൽപര്യമാണ് തനിക്ക് പ്രധാനമെന്ന് ശശി തരൂർ. സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത് ബഹുമതിയായി കാണുന്നു. ദേശീയ താൽപര്യമുള്ള വിഷയങ്ങളിൽ മാറിനിൽക്കാനാകില്ല, തരൂർ എക്സിൽ കുറിച്ചു.

തരൂർ എക്സിൽ കുറിച്ചതിങ്ങനെ-

അഞ്ച് പ്രധാന തലസ്ഥാനങ്ങളിലേക്ക് ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും, സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള നമ്മുടെ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനും ഇന്ത്യൻ സർക്കാരിന്റെ ക്ഷണം എനിക്ക് ബഹുമതിയായി തോന്നുന്നു. ദേശീയ താൽപ്പര്യം ഉൾപ്പെട്ടിരിക്കുമ്പോൾ, എന്റെ സേവനം ആവശ്യമുള്ളപ്പോൾ, എനിക്ക് ഒരു കുറവും ഉണ്ടാകില്ല.
ജയ് ഹിന്ദ്!

അതേസമയം കോൺഗ്രസ് കൊടുത്ത ലിസ്റ്റിൽ പേരില്ലാത്ത ശശി തരൂരിനെയാണ് കേന്ദ്ര സർക്കാർ സംഘത്തിൽ ഉൾപ്പെടുത്തിയത്. പഹൽ ഗാം ആക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ നിർണ്ണായക നാളുകൾ വിശദീകരിക്കാനാണ് കേന്ദ്രസർക്കാർ ദൗത്യ സംഘത്തെ അയക്കുന്നത്. ഈ മാസം 22 മുതൽ അടുത്ത മാസം പകുതിവരെ നീളുന്ന ദൗത്യം. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ള എംപിമാരും മുൻ മന്ത്രിമാരും ഉൾപ്പെടുന്ന സമിതിയാകും സന്ദർശിക്കുക. പല സംഘങ്ങളായി യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലാകും പര്യടനം. ആദ്യ സംഘത്തെ തരൂർ നിയിക്കണമെന്നതാണ് സർക്കാരിൻറെ തീരുമാനം.

അതിനിടെ കേന്ദ്ര സർക്കാരിൻറെ വിദേശ പര്യടന സംഘത്തിലേക്ക് കോൺഗ്രസ് ശശി തരൂരിനെ നിർദേശിച്ചില്ലെന്ന് ഔദ്യോഗിക സ്ഥിരീകരണവും വന്നു. കോൺഗ്രസ് നേതാവ് ജയറാം രമേശാണ് സമൂഹ മാധ്യമത്തിൽ പാർട്ടി കൊടുത്ത ലിസ്റ്റ് പുറത്ത് വിട്ടത്. ആനന്ദ് ശർമ,​ ഗൗരവ് ​ഗൊ​​ഗോയ്, ഡോ.സയിദ് നസീർ ഹുസൈൻ, രാജാ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. എന്നാൽ ഇതെല്ലാം തള്ളിയാണ് കേന്ദ്ര സർക്കാർ ശശി തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയത്.

അതേസമയം വിദേശത്തേക്ക് സംഘത്തെ അയയ്ക്കാനുള്ള സർക്കാർ തീരുമാനത്തോടൊപ്പം നിന്നെങ്കിലും പാർട്ടിയോട് ആലോചിക്കാതെ തരൂരിനെ ഉൾപ്പെടുത്തിയതിൽ കോൺഗ്രസ് അതൃപ്തി അറിയിച്ചതായാണ് സൂചന. വിദേശത്തേക്ക് അയയ്‌ക്കേണ്ട സംഘത്തിൽ ഉൾപ്പെടുത്തേണ്ട ആളുകളെക്കുറിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു കോൺഗ്രസ് പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിരുന്നതായി ജയറാം രമേശ് സമൂഹമാധ്യമത്തിൽ കുറിച്ചു. പട്ടിക നൽകാൻ നിർദേശിച്ചതനുസരിച്ച് ഇന്നലെ വൈകിട്ട് ഈ നാലുപേരുകൾ കൈമാറിയതായും ജയറാം രമേശ് എക്സിൽ കുറിച്ചു.

ഏഴു പ്രതിനിധി സംഘങ്ങളെ അയയ്ക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ഇതിൽ യുകെ–യുഎസ് ദൗത്യസംഘത്തെ നയിക്കാനാണ് തരൂരിനെ ചുമതലപ്പെടുത്തിയച്. കേരളത്തിൽ നിന്ന് ശശി തരൂർ, ഇ.ടി. മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നീ എംപിമാരും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും വിവിധ സംഘങ്ങളിലായുണ്ട്. ഗൾഫിലേക്കും 3 ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമുള്ള സംഘത്തിലാണ് ഇ.ടിയുള്ളത്.

തരൂരുന്റെ പേര് പ്രതിനിധി സംഘത്തിൽ ചേർത്തതാര്? കോൺ​ഗ്രസ് നിർദ്ദേശിച്ച നാലുപേരേയും വെട്ടിമാറ്റി, പട്ടികയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

BREAKING NEWS
ദുർഗാപൂജ പന്തൽ ഉദ്ഘാടനം ഉദ്ഘാടനം ചെയ്യാനെത്തിയ മമത ബാനർജിക്കു മുന്നിലേക്കു അമ്മായി, എന്ന് വിളിച്ചുകൊണ്ട് യുവതി ഓടിയെത്തി, മമതയുടെ അടുത്തേക്ക് ചാടിവീഴാൻ ശ്രമിച്ച യുവതിയെ പ്രവർത്തകർ തടഞ്ഞതോടെ റോഡിൽ കിടന്ന് അസഭ്യ വർഷം, കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം, യുവതി പിടിയിൽ
14 Oct 2026
BREAKING NEWS
സിന​ഗോ​ഗിനു നേരെയുണ്ടായ തീവെപ്പിനു പിന്നിൽ അജ്‍ഞാത ടെലഗ്രാം സന്ദേശമോ, അതോ ലഹരി തലയ്ക്കു പിടിച്ച് കിറുങ്ങിയതോ? പള്ളിക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ദൃശ്യങ്ങൾ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി...പുത്തൻകുരിശ് സ്വദേശി പിടിയിൽ, വീട്ടിൽ നട‌ത്തിയ പരിശോധനയിൽ വൻതോതിൽ രാസല​ഹരി ശേഖരവും പിടിച്ചെടുത്തു, തീവ്ര...
14 Oct 2026
BREAKING NEWS
’സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുക’; സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് ഹൂതികളുടെ മുന്നറിയിപ്പ്, യെമനിൽ സൗദിയുടെ വ്യോമാക്രമണം; തിരിച്ചടിക്കുമെന്ന് ഭീഷണി
14 Oct 2026
BREAKING NEWS
‘ഞങ്ങൾ ഒറ്റക്കെട്ടായി ഇവിടെ ഒത്തുകൂടിയിരിക്കുകയാണ്, ഇവിടെ സമാന്തര സമരങ്ങളൊന്നുമില്ല, ഒരേയൊരു സമരമേയുള്ളൂ... ആ സമരത്തിന് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ഇന്ത്യയിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക... ഡൽഹിയിൽ ഇന്ത്യാ സംഖ്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം
13 Oct 2026