BREAKING NEWS

തരൂരുന്റെ പേര് പ്രതിനിധി സംഘത്തിൽ ചേർത്തതാര്? കോൺ​ഗ്രസ് നിർദ്ദേശിച്ച നാലുപേരേയും വെട്ടിമാറ്റി, പട്ടികയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് കോൺഗ്രസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: പാക്കിസ്ഥാൻ ഭീകരതയെ ആഗോളതലത്തിൽ തുറന്നുകാട്ടുന്നതിനായി കേന്ദ്ര സർക്കാർ അയക്കുന്ന പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് നിർദേശിച്ചവരുടെ പട്ടികയിൽ തരൂരില്ല. കോൺ​ഗ്രസ് പേരുകൾ അടങ്ങിയ പട്ടികയുടെ വിശദാംശങ്ങൾ പാർട്ടി പുറത്തുവിട്ടു. ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, നാസിർ ഹുസൈൻ, രാജ് ബ്രാർ എന്നിവരുടെ പട്ടികയാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനു നൽകിയത്.

പ്രതിനിധി സംഘത്തിലേക്ക് കോൺഗ്രസ് ശുപാർശ ചെയ്ത പട്ടികയിൽ മുൻ കാബിനറ്റ് മന്ത്രി ആനന്ദ് ശർമ്മ, ലോക്‌സഭയിലെ പാർട്ടി ഉപനേതാവ് ഗൗരവ് ഗൊഗോയ്, രാജ്യസഭാ എംപി ഡോ. സയ്യിദ് നസീർ ഹുസൈൻ, ലോക്‌സഭാ എംപി രാജാ ബ്രാർ എന്നിവരാണ് ഉണ്ടായിരുന്നത്. എന്നാൽ കേന്ദ്രം പരസ്യപ്പെടുത്തിയ അന്തിമ പട്ടികയിൽ ഈ നാല് പേരുകളും ഇല്ലായിരുന്നു. പകരം, തിരുവനന്തപുരത്ത് നിന്ന് നാല് തവണ എംപിയായ ശ്രീ തരൂർ സർവകക്ഷി സംഘത്തെ നയിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രാലയം പ്രഖ്യാപിക്കുകയായിരുന്നു.

തരൂരിനെ കൂടാതെ കോൺ​ഗ്രസിൽ നിന്ന് മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിങ് തുടങ്ങിയ എംപിമാരെയും ബിജെപി നേതാക്കളായ രവിശങ്കർ പ്രസാദ്, ബൈജയന്ത് പാണ്ഡ, ജനതാദൾ എംപി സഞ്ജയ് കുമാർ ഝാ, ഡിഎംകെയുടെ കനിമൊഴി കരുണാനിധി, എൻസിപി (ശരദ് പവാർ വിഭാഗം) നേതാവ് സുപ്രിയ സുലെ, ശിവസേന (ഷിൻഡെ വിഭാഗം) എംപി ശ്രീകാന്ത് ഷിൻഡെ, ജോൺ ബ്രിട്ടാസ് എന്നിവരാണ് പേരുകൾ ഉൾപ്പെടുത്തിയ മറ്റ് അംഗങ്ങൾ.

അതേസമയം പാക്കിസ്ഥാനെതിരായ നയതനന്ത്ര നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സർവകക്ഷി സംഘത്തെ ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. 5 മുതൽ 6 എംപിമാർ അടങ്ങുന്ന സംഘത്തെയാണ് യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാൻ അയക്കുക. മെയ് 22ന് ശേഷം ആയിരിക്കും പര്യടനം തുടങ്ങുക. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ആണ് സംഘത്തെ ഏകോപിപ്പിക്കുന്നത്.

പാക്കിസ്ഥാൻ സംഘർഷവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടിനു വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയതിന് കഴിഞ്ഞ ദിവസം കോൺഗ്രസ് ദേശീയ നേതൃത്വം തരൂരിനെ താക്കീത് ചെയ്‌തെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ശശി തരൂരിനെ മോദി സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം കോൺഗ്രസ് നേതൃത്വം തന്നെ താക്കീത് ചെയ്തുവെന്ന തരത്തിൽ വന്ന റിപ്പോർട്ടുകൾ ശശി തരൂർ കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു.

‘എനിക്ക് അമ്മയുടെ ആഭരണങ്ങൾ ഇപ്പോൾ കിട്ടണം, അല്ലെങ്കിൽ ഈ ചിത കത്തിക്കാൻ സമ്മതിക്കില്ല’!! അമ്മയുടെ വെള്ളിയാഭരണങ്ങൾക്കായി ചിതയ്ക്ക് മുകളിൽ കയറിക്കിടന്ന് മകന്റെ പ്രതിഷേധം

BREAKING NEWS
"ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചിക...
17 Nov 2026
BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026