BREAKING NEWS

ശുഭാംശു, ബഹിരാകാശത്തെത്തിയതിനു ശേഷം താങ്കൾക്കു ആദ്യം തോന്നിയത് എന്താണ്? പ്രധാനമന്ത്രി, ഇവി‌ടെ ഭൂമി ഒന്നാണ്, ഒരു അതിർത്തിയും കാണാനാകുന്നില്ല- ശുഭാംശു ശുക്ല

· · 1 min read
Share: Copied!

ന്യൂഡൽഹി: നാലു പതിറ്റാണ്ടിനുശേഷം ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ നിലയത്തിൽനിന്ന് വീഡിയോ സ്ട്രീമിങ്ങിലൂടെയാണ് ഇരുവരും തമ്മിൽ സംസാരിച്ചത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ അഭിനന്ദിക്കുന്നെന്ന് ശുഭാംശുവിനോടു നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം ചരിത്രത്തിന്റെ ഒരാവർത്തനം തന്നെയായിരുന്നു ഈ സംവേദനം. 1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ രാകേഷ് ശർമയുമായി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ആശയ വിനിമയം നടത്തിയിരുന്നു.

മോദിയുടെ വാക്കുകൾ ഇങ്ങനെ-

‘‘ശുഭാംശു.. താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും ഭാരതഭൂമിയിൽനിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസിന്റെ ഏറ്റവും അരികിലാണ് താങ്കളിപ്പോൾ. ‘ശുഭം’ എന്നത് താങ്കളുടെ പേരിലുമുണ്ട്. അതിനൊപ്പം തന്നെ താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്. ഈ സമയം നമ്മൾ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്. എന്റെ ശബ്ദത്തിൽ എല്ലാ ഇന്ത്യക്കാരുടെയും ആവേശം ഉൾച്ചേർന്നിരിക്കുന്നു. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ ഞാൻ താങ്കളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്യുന്നു.’’

പിന്നാലെ ശുഭാംശുവിന്റെ സുഖവിവരങ്ങളും ആരോ​ഗ്യവും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അവിടെയെല്ലാം ശരിയായി നടക്കുന്നില്ലേ? താങ്കളുടെ ആരോഗ്യം എങ്ങനെയുണ്ട് എന്നതായിരുന്നു ശുഭാംശുവിനോടുള്ള പ്രധാനമന്ത്രിയുടെ ആദ്യ ചോദ്യം. എല്ലാവരുടെയും പ്രാർഥനയുടെയും ആശീർവാദത്തിന്റെയും കാരണത്താൽ എല്ലാം നന്നായി പോകുന്നുവെന്നും നിലയത്തിൽ സുരക്ഷിതനാണെന്നും ശുഭാംശു മറുപടി പറഞ്ഞു. ഇതൊരു പുതിയ അനുഭവമാണെന്നും ശുഭാംശു കൂ‌ട്ടിച്ചേർത്തു.

ശുഭാംശുവിന്റെ വാക്കുകൾ ഇങ്ങനെ

‘‘ഇതൊരു പുതിയ അനുഭവമാണ്. ഈ യാത്ര എന്റേതു മാത്രമല്ല. നമ്മുടെ രാജ്യത്തിന്റേതു കൂടിയാണ്. നമ്മുടെ രാജ്യം വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതിയ അനുഭവങ്ങളെ ഞാനൊരു ഒരു സ്പോഞ്ചിനെപ്പോലെ ആഗിരണം ചെയ്തു കൊണ്ടിരിക്കുകയാണ്. അൽപനേരം മുൻപ് ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ ഞങ്ങൾ ഹവായിക്ക് മുകളിലൂടെ പറക്കുകയായിരുന്നു. ഒരു ദിവസം ഞങ്ങൾ 16 തവണ സൂര്യോദയവും അസ്തമയവും കാണുന്നു.’’

അതേസമയം ബഹിരാകാശത്തെത്തിയതിനു ശേഷം ആദ്യം തോന്നിയത് എന്തെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തോട് ‘ഇവിടെ അതിർത്തികളൊന്നും കാണാനില്ല’ എന്നതായിരുന്നു ശുഭാംശുവിന്റെ മറുപടി. ഇന്ത്യ വളരെ വലുതും വിശാലവുമായി കാണപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. ‘‘ഭൂമിയെ പുറത്തുനിന്നു കണ്ട ആദ്യനിമിഷം മനസിലേക്കു വന്നത് ഭൂമി ഒന്നാണെന്നും ഒരു അതിർത്തിയും കാണാനാകുന്നില്ല എന്നതുമായിരുന്നു.

രാജ്യങ്ങളില്ല, സംസ്ഥാനങ്ങളില്ല, അതിർത്തികളില്ല. നമ്മളെല്ലാം മനുഷ്യരാശിയുടെ ഭാഗം, ഈ ഭൂമി നമ്മുടെ വീട്, നമ്മളെല്ലാം അതിലെ അംഗങ്ങൾ. ഇന്ത്യയെ ആദ്യമായി കണ്ടപ്പോൾ അതു വളരെ വലുതും വിശാലവുമായി തോന്നി. നമ്മൾ ഭൂപടത്തിൽ കാണുന്നതിനെക്കാൾ വലുത്. ഒരു വർഷമാണ് ഇതിനുള്ള പരിശീലനം ഞങ്ങൾ നടത്തിയത്. എന്നാൽ ഇവിടെ വന്നതിനുശേഷം എല്ലാം വ്യത്യസ്തമാണ്. ചെറിയ കാര്യങ്ങൾപോലും വ്യത്യസ്തമായി തോന്നുന്നു. കാരണം ഇവിടെ ഭൂഗുരുത്വമില്ല. ഉറക്കമാണ് വലിയ വെല്ലുവിളി. പുതിയ പരിസ്ഥിതിയുമായി ഇണങ്ങാൻ കുറച്ചു സമയമെടുക്കുമെന്നും ശുഭാംശു കൂ‌ട്ടിച്ചേർത്തു.

പത്തനാപുരത്ത് മധ്യവയസ്കന്റെ മൃതദേഹം കനാലിൽ; കൊലപാതകമെന്ന് പ്രാഥമിക നി​ഗമനം; സഹോദരൻ കസ്റ്റഡിയിൽ

BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026
BREAKING NEWS
‘എല്ലാവരെയും സന്തോഷിപ്പിക്കലല്ല എന്റെ പണി, ശരിയായ തീരുമാനങ്ങളെടുക്കലാണ്’; വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയതിൽ ഗംഭീറിന്റെ വിശദീകരണം
01 Nov 2026
BREAKING NEWS
11 വയസുകാരിയെ രണ്ടാം ഭർത്താവ് പീഡിപ്പിക്കുന്നതറിഞ്ഞിട്ടും മറച്ചുവച്ച് ഒത്താശ ചെയ്തുകൊടുത്തു, ഗർഭിണിയായ കുട്ടിയെ വൈദ്യസഹായമില്ലാതെ വീട്ടിൽ പ്രസവിക്കാൻ അനുവദിച്ചു... സംഭവം പുറംലോകമറിഞ്ഞത് പ്രസവശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോൾ- അമ്മയ്ക്ക് ഏഴ് ജീവപര്യന്തം തടവ് ശിക്ഷ
01 Nov 2026