BREAKING NEWS

സുഹൃത്തിന്റെ വിവാഹം കളറാക്കാൻ മാഹിയിൽ നിന്ന് മദ്യം കടത്തുന്നതിനിടെ രണ്ട് നന്മപൻമാർ പിടിയിൽ!! 22 ലിറ്റർ മദ്യവുമായി പിടിയിലായ യുവാക്കൾ 14 ദിവസത്തേക്ക് റിമാൻഡിൽ

· · 1 min read
Share: Copied!

നാദാപുരം: സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കാൻ മാഹിയിലെ പള്ളൂരിൽനിന്ന് കോഴിക്കോട്ടേക്ക് മദ്യം കടത്തുകയായിരുന്ന രണ്ടുപേർ പോലീസ് പിടിയിലായി. കോഴിക്കോട് ചേളന്നൂർ സ്വദേശികളായ എടക്കര എംബ്രലത്ത് പൊയിൽ എ. ജ്യോതിഷ് ബാബു (30), പട്ടർപാലം പ്രണവത്തിൽ ഡി.പി. നിധിൻ (34) എന്നിവരെയാണ് നാദാപുരം പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 22 ലിറ്റർ മാഹി മദ്യവും ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനപാതയിൽ തൂണേരി ബ്ലോക്ക് ഓഫീസിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. ഇവരുടെ സ്‌കൂട്ടറിനുള്ളിൽനിന്ന് 750 മില്ലിലിറ്ററിന്റെ 12 മദ്യക്കുപ്പികളും 500 മില്ലിലിറ്ററിന്റെ 26 കുപ്പികളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

BREAKING NEWS
എസ്.ഐയുടെ വയർലെസ് സെറ്റ് കായലിൽ വീണു! ജലോത്സവത്തിന്റെ തിരക്കിനിടെ പോലീസിന് എട്ടിന്റെ പണി; വീണ്ടെടുക്കാൻ 'അണ്ടർവാട്ടർ' തിരച്ചിൽ, ’ആക്‌ഷൻ ഹീറോ ബിജു’വിലെ രം​ഗം പോലെ
22 Nov 2026
BREAKING NEWS
മില്ലിൽ ധാന്യം പൊടിച്ച പണവുമായി ബന്ധപ്പെട്ട് തര്‍ക്കം, വിവാഹ സത്കാരത്തിനിടെ മില്‍ ഉടമയെ മര്‍ദിച്ചു കൊന്നു, ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍, ഇരുവരും സജീവ ബിജെപി പ്രവര്‍ത്തകര്‍
22 Nov 2026
BREAKING NEWS
പെൺസുഹൃത്ത് വിളിച്ചതരുസരിച്ച് പാർട്ടിക്കെത്തിയ 17 കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പിന്നാലെ രണ്ടു യുവാക്കൾ ചേർന്ന് അർധരാത്രി മുതൽ രാവിലെവെ മാറിമാറി ബലാത്സം​ഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതി, യുവതിയുൾപ്പെടെ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ
22 Nov 2026
BREAKING NEWS
’ശ്ശെ, ആളുമാറിപ്പോയി’; ജഡ്ജിയെന്ന് കരുതി ഗാർഡ് ഓഫ് ഓണർ; സ്വീകരിച്ചത് ഒവൈസി, യുപി പൊലീസിന് അബദ്ധം; പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്
22 Nov 2026