BREAKING NEWS

മറ്റ് കിടപ്പുമുറികളുണ്ടായിട്ടും മൂന്നു ഭാര്യമാരും കഴിഞ്ഞത് ഒരുമുറിയില്‍, ആദ്യ ഭാര്യയ്ക്ക് ഗര്‍ഭം ധരിക്കാന്‍ കഴിവില്ലാത്ത കൊണ്ട് സഹോദരിമാരെ വിവാഹം കഴിച്ചെന്ന് വ്യാജ മൊഴി, യുപിയിലെ സഹോദരിമാരുടെ ആത്മഹത്യയില്‍ പിതാവ് പ്രതിക്കൂട്ടില്‍, കുട്ടികളുടെ ഫോണ്‍ കണ്ടെത്തി, ഫോറന്‍സിക് പരിശോധനയ്ക്കയച്ച് പൊലീസ്

· · 1 min read
Share: Copied!

ന്യൂഡൽഹി: ഗാസിയാബാദിൽ  പ്രായപൂര്‍ത്തിയാകാത്ത് മൂന്ന് സഹോദരിമാർ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. ഗാസിയാബാദിലെ റസിഡൻഷ്യൽ ടൗൺഷിപ്പായ ഭാരത് സിറ്റിയിലെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് പാഖി (12), പ്രാചി (14), നിഷിക (16) എന്നിവർ ആത്മഹത്യ ചെയ്തത്. കൊറിയൻ ഗെയിമുകളോടും സംഗീതത്തോടുമുള്ള അമിത ആസക്തി കാരണം ഫോണുകൾ പിടിച്ചുവാങ്ങിയതാണ് കുട്ടികളുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ പിതാവ് ചേതൻകുമാറിന്റെ മൊഴികളിലെ വൈരുദ്ധ്യം നിലനിൽക്കുന്നതോടെ കേസിൽ ദുരൂഹത വർധിച്ചു. ചേതൻ കുമാറും മൂന്ന് ഭാര്യമാരായ സുജാത, ഹിന, ടീന എന്നിവരും അവരുടെ അഞ്ച് കുട്ടികളും അടങ്ങുന്നതായിരുന്നു ഇവരുടെ കുടുംബം. ഇതിൽ ഹീനയുടെ മക്കളാണ് പാഖിയും പ്രാചിയും ആദ്യഭാര്യയായ സുജാതയുടെ മകളാണ് നിഷിക. ഗാസിയാബാദിലെ ഭാരത് സിറ്റിയിലെ മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റിലാണ് കുടുംബം താമസിച്ചിരുന്നത്.

എന്നാൽ 9 അംഗ കുടുംബം ഉറങ്ങിയിരുന്നത് ഒരേ മുറിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ആദ്യ ഭാര്യ സുജാതയ്ക്ക് ഗർഭം ധരിക്കാനുള്ള ശേഷി ഇല്ലാത്തതിനാലാണ് അവരുടെ സഹോദരി ഹീനയെ വിവാഹം ചെയ്തതെന്നാണ് ചേതൻ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ഈ മൊഴി തെറ്റാണെന്ന് കുട്ടികളുടെ പ്രായം തെളിയിക്കുന്നു. ആദ്യ ഭാര്യ സുജാതയെ 2010ലാണ് ചേതൻ വിവാഹം ചെയ്തത്. ഇതിലെ മകളായ നിഷികയ്ക്ക് 16 വയസാണ്.

രണ്ടാം ഭാര്യ ഹീനയെ 2012ലും വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മക്കളായ പ്രാചിക്ക് 14 വയസും പഖിക്ക് 12 വയസും ഉണ്ട്. മൂന്നാം ഭാര്യ ടീനയെ 2023ലാണ് ചേതൻ വിവാഹം ചെയ്തത്. മുസ്‌ലിം സമുദായത്തിൽ ജനിച്ച ഇവരെ ഹിന്ദു മതത്തിലേക്ക് മാറ്റിയായിരുന്നു വിവാഹം. കുട്ടികളുടെ മരണത്തിന് 15 ദിവസം മുൻപാണ് കുട്ടികളുടെ ഫോൺ ചേതൻ വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെത്തി. ഫൊറൻസിക് പരിശോധനയ്ക്കായി പൊലീസ് ഇത് ലാബിലേക്ക് അയച്ചിട്ടുണ്ട്.

BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026