BREAKING NEWS

‘പൂക്കി കോപ്പ്’ വീണ്ടും ട്രെൻഡിൽ; ‘ശ്ശോ, ഞാനൊരു നാണക്കാരനാണ്’ എന്ന് വിനോദ്

· · 1 min read
Share: Copied!

മുംബൈ: ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തിയ പ്രതിഷേധത്തിനിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത് ഒരു മഹാരാഷ്ട്ര പൊലീസ് കോൺസ്റ്റബിളും. രാജ്യവ്യാപകമായി ജെൻ സിയുടെ വ്യത്യസ്ത പ്രതിഷേധരീതികൾ വൈറലായതോടെയാണ് കോൺസ്റ്റബിൾ വിനോദ് കലുഖെയും ഇന്റർനെറ്റിലെ പുതിയ താരമായി മാറിയത്.

മുംബൈയിൽ നടന്ന പ്രതിഷേധത്തിനിടെ കണ്ടന്റ് ക്രിയേറ്ററായ ശ്രേയ ചദ്ദ ചിത്രീകരിച്ച വീഡിയോയാണ് വൈറലായത്. ലാന ഡെൽ റെയുടെ “Everybody Knows That I’m a Good Girl, Officer” എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ റീലിൽ പ്രത്യക്ഷപ്പെട്ട വിനോദ് കലുഖെയെ നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ‘പൂക്കി’ എന്ന് വിശേഷിപ്പിച്ചാണ് കമന്റുകളുമായി എത്തിയത്.

വീഡിയോ ലക്ഷക്കണക്കിന് ആളുകളിലെത്തിയതോടെ കോൺസ്റ്റബിളിന്റെ ശാന്തമായ മുഖഭാവവും പ്രതികരണവുമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. പ്രതിഷേധവുമായി ബന്ധപ്പെട്ട വീഡിയോ വൈറലായതിന് പിന്നാലെ ‘പൂക്കി പൊലീസ്’ എന്ന പേരിലും വിനോദ് കലുഖെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.

View this post on Instagram

A post shared by SHREYA CHADDA 🌈 (@shreyxa)

pt>

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026