BREAKING NEWS

“ഷോ കാണിക്കരുത്”, “നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം”?? ഹൗസ് സർജൻമാരെ അപമാനിച്ച് എംപി വികെ ശ്രീകണ്ഠന്‍

· · 1 min read
Share: Copied!

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജിലെ ഹൗസ് സർജൻമാരെ അപമാനിച്ചെന്ന് ആരോപിച്ച് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനെതിരെ പ്രതിഷേധം. ഇന്നലെ വൈകിട്ട് ഡോക്ടർമാരുമായി നടത്തിയ ചർച്ചയ്‌ക്കിടെയാണ് സംഭവം. മെഡിക്കൽ കോളേജിലെ എക്സ്‌റേ മെഷീൻ പ്രവർത്തിക്കുന്നില്ലെന്നും അത്യാഹിത വിഭാഗത്തിലെ മരുന്നുകളുടെ ലഭ്യത ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഡോക്ടർമാർ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇതിന് മറുപടിയായി “നിങ്ങളുടെ കഴുത്തിലെ സ്റ്റെതസ്കോപ്പ് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്ക് എങ്ങനെ അറിയാം” എന്ന തരത്തിലായിരുന്നു എംപിയുടെ പ്രതികരണം. ചർച്ച മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുന്നത് തടയാനും എംപി ശ്രമിച്ചു. ഡോക്ടർമാരോട് “ഷോ കാണിക്കരുത്” എന്നും എംപി പറഞ്ഞതായി സമരക്കാർ ആരോപിച്ചു. അതേസമയം, മെഡിക്കൽ കോളേജ് ഡയറക്ടറുമായി നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ ഡോക്ടർമാർ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു.

അത്യാഹിത വിഭാഗത്തിലെ മരുന്നുകളുടെ പ്രശ്നവും എക്സ്‌റേ മെഷീന്റെ തകരാറും ഉൾപ്പെടെയുള്ള അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇതിനിടെ, അത്യാഹിത വിഭാഗത്തിന്റെ ചുമതലയുള്ള സൂപ്രണ്ട് ഉൾപ്പെടെയുള്ളവർ രാജി സമർപ്പിച്ചതായും വിവരമുണ്ട്. മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ചികിത്സാ സംവിധാനങ്ങളുടെയും പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാണ് ഡോക്ടർമാരുടെ ആവശ്യം.

 

BREAKING NEWS
പുലർച്ചെ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ 14 കാരൻ നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കെ മുങ്ങി മരിച്ചു, കുളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത് അ​ഗ്നിശമന സേനയെത്തി
29 Nov 2026
BREAKING NEWS
ട്രെയിൻ കോച്ചിനുള്ളിൽ പൂക്കളും അലങ്കാരങ്ങളും ഒരുക്കി പ്രീ വെഡ്ഡിങ് ആഘോഷം, നടപടിയുമായി റെയില്‍വേ
29 Nov 2026
BREAKING NEWS
തിരികെ പോകുമെന്ന തീരുമാനത്തിലുറച്ച് ഷെയ്ഖ് ഹസീന; ഡിസംബർ 16ന് റോഡ് മാർഗം മടങ്ങും; ബം​ഗാൾ,ത്രിപുര അതിർത്തികളിൽ കനത്ത സുരക്ഷാ വിന്യാസം; ബംഗ്ലാദേശിൽ 120 പ്ലാറ്റൂൺ സേനയെ സജ്ജമാക്കി; 'വന്നാൽ അറസ്റ്റ് ചെയ്യും'; നിലപാട് ആവർത്തിച്ച് സർക്കാർ
29 Nov 2026
BREAKING NEWS
കെ സുധാകരൻ ഓർമ്മക്കുറവും അപസ്മാര പ്രശ്നവും, സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങും, തുടര്‍ ചികിത്സ ഡല്‍ഹിയില്‍- മകന്‍ സംജോഗ് സുധാകരൻ
29 Nov 2026