BREAKING NEWS

ആര്‍ ശ്രീലേഖയുടെ രാജിക്കു പിന്നില്‍ കള്ളപ്പണം പങ്കുവയ്ക്കുന്നതിലെ തര്‍ക്കം, ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രം, ഇനിയും പല കഥകളും പുറത്തുവരാനിരിക്കുന്നതേയുളളൂ -എ എ റഹീം

· · 1 min read
Share: Copied!

ന്യൂഡൽഹി: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്നുള്ള ആർ ശ്രീലേഖയുടെ രാജിയെ പരിഹസിച്ച് എ എ റഹീം എംപി. കള്ളപ്പണം പങ്കുവയ്ക്കുന്നതിലും അധികാര തർക്കവുമാണ് തിരുവനന്തപുരം കോർപറേഷനിൽ ആർ. ശ്രീലേഖ രാജിവയ്ക്കുന്നതിലൂടെ പുറത്തു വന്നതെന്ന് എ.എ. റഹീം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിഷ്യുപേപ്പർ ബോക്സിലെ ഒരു ടിഷ്യു മാത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഈ സംഭവം, കഥകളും കാര്യങ്ങളും വരാനിരിക്കുന്നതേയുള്ളുവെന്നും റഹീം പറഞ്ഞു. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ അക്രമത്തെ ന്യായീകരിച്ച മന്ത്രി ഒ.ജെ.ജെനീഷിനെയും റഹീം വിമർശിച്ചു. ‘തീപ്പന്തവും പിടിച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറിച്ചെല്ലാൻ ഗ്യാനേഷ് കുമാറെന്ന പേരിലൊരു കുശിനിക്കാരൻ അവിടെയില്ല. ഇക്കാര്യം പരിശോധിച്ചുറപ്പിച്ചതാണ്.

ഇക്കാര്യത്തിൽ ഒ.ജെ. ജനീഷിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ പദവിക്കു ചേർന്നതാണോയെന്ന് ചുറ്റുമുള്ളവർ പറഞ്ഞുകൊടുക്കണം’–റഹീം പറഞ്ഞു. വി.ഡി. സതീശൻ ആൻഡ് കമ്പനി ബിജെപിക്ക് തൃപ്തിയുള്ള കമ്പനിയായി മാറിക്കഴിഞ്ഞു. പവർകട്ട് പ്രതിഷേധത്തിൽ ഡിവൈഎഫ്ഐ നടത്തിയ മാർ‍ച്ചിൽ കേസെടുത്ത യുഡിഎഫ് പൊലീസ് അതേ വിഷയത്തിൽ സമരം ചെയ്ത യുവമോർച്ചക്കാർക്കെതിരെ കേസെടുത്തില്ല. സംഘപരിവാറുകാരോട് ആശാൻ ക്ഷമിച്ചിരിക്കുന്നു നിലപാടാണ് കെ.എം. ഷാജിക്കെന്നും റഹീം വിമർശിച്ചു.

 

BREAKING NEWS
പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ, പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത്?- അഡീ. ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി!! ഞാൻ ഉറങ്ങിക്കിടക്കുകയായിരുന്നു, മകന് വാഹനം ഓടിക്കാൻ അനുമതി നൽകിയിട്ടില്ല, പിതാവ് എന്ന നിലയ്ക്കാണ് സംഭവം സ്ഥലത്തും സ്റ്റേഷനിലും എത്തിയത്, എന്റെ പേരിൽ നര​ഹത്യാ ക...
29 Oct 2026
BREAKING NEWS
റോഡ്‌ഷോ’ നടത്തണോ ‘റെയ്ഡ്‌ഷോ’ നടത്തണോയെന്നാണ് മുഖ്യമന്ത്രിയുടെ ആലോചന, ഇതുകൊണ്ടൊന്നും ഡിഎംകെ പ്രവർത്തകർ ഭയപ്പെടില്ല, അഴിമതിക്കാരെ പാർട്ടിയിൽ എടുത്തു കഴുകി ശുദ്ധീകരിക്കുന്ന പ്രസ്ഥാനമായി ടിവികെ മാറി, വിജയ്‌ക്കെതിരെ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍
29 Oct 2026
BREAKING NEWS
കോഴിക്കോട് നൂറാംതോട് ചാമുണ്ടയിൽ പിതാവിനെ മർദിച്ചത് ചോദ്യം ചെയ്യാൻ പോയ മകനെ കുത്തിക്കൊന്നു, കുത്തേറ്റ് വീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല; മൂന്നുപേർക്ക് പരുക്ക്
29 Oct 2026
BREAKING NEWS
ഇത്രയും വൃത്തിക്കെട്ട രീതിയിൽ പ്രവർത്തിക്കണമെങ്കിൽ എത്രത്തോളം മനോവൈകൃതമുള്ളയാളായിരിക്കും അയാള്‍, നാലു മണിക്കൂറുകളോളം തിളച്ച സാമ്പാറിൽനിന്ന് എങ്ങനെ ജീവനുള്ള പുഴുവിനെ കിട്ടും?? ഇപ്പോള്‍ പുഴുവിട്ടയാള്‍ പിന്നീട് മറ്റെന്തെങ്കിലും ചെയ്യില്ലെന്ന് എന്താണ് ഉറപ്പ്?? - പഴയിടം മോഹനന്‍ നമ്പൂതിരി.
29 Oct 2026