BREAKING NEWS

നവജാത ശിശുവിനെ ഓടുന്ന ട്രെയിനില്‍ നിന്ന് എറിഞ്ഞുകൊന്ന് മാതാവ്, മൂന്നുവയസുകാരനെ എറിയാന്‍ ശ്രമിക്കവെ തടഞ്ഞുവച്ച് യാത്രക്കാര്‍, 30കാരി അറസ്റ്റില്‍

· · 1 min read
Share: Copied!

റാഞ്ചി: ഓടുന്ന ട്രെയിനില്‍ നിന്ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ പുറത്തേക്ക് എറിഞ്ഞു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. ഝാര്‍ഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ മജ്ഗാവ് സ്വദേശിനിയായ മുദ്രാവതി ഗോപെയാണ് അറസ്റ്റിലായത്.

ബുധനാഴ്ച രാത്രി ഹൗറ-ബാര്‍ബില്‍ ജന്‍ ശതാബ്ദി എക്‌സ്പ്രസില്‍ ഖര്‍സവാന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജ്ഖര്‍സവാന്‍, മഹാലിമരുപ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു സംഭവം. റെയില്‍വേ ട്രാക്കിന് സമീപത്ത് നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.ഒന്നര മാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഓടുന്ന ട്രെയിനില്‍ നിന്ന് ഇവര്‍ പുറത്തേക്ക് എറിഞ്ഞത്.

മൂന്ന് വയസ് പ്രായമുള്ള മറ്റൊരു കുട്ടിയെക്കൂടി ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചപ്പോള്‍ സഹയാത്രക്കാര്‍ തടഞ്ഞു. തുടര്‍ന്ന് ഇവരെ റെയില്‍വേ സംരക്ഷണ സേനയ്ക്ക് കൈമാറി. ഖര്‍സവാന്‍ പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഗൗരവ് കുമാര്‍ പിടിഐയോട് പറഞ്ഞു.

 

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026