BREAKING NEWS

കാലവർഷം വീണ്ടും സജീവമാകുന്നു, വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, നാളെ മുതൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

· · 1 min read
Share: Copied!

തിരുവനന്തപുരം: കാലവർഷം വീണ്ടും സജീവമാകുന്നതോടെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തമാകും. വരുന്ന 7 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 14, 16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴ പെയ്യാനിടയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 14ന് 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് ശക്തി പ്രാപിക്കും. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള ഒഡീഷയുടെ വടക്കൻ തീരം, ബംഗാൾ എന്നിവയുടെ മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ടെന്നും കാലാവസ്ഥാ വകുപ്പ്.

നാളെ മുതൽ 14 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. മഴ മുന്നറിയിപ്പിനെ തുടർന്ന് വിവിധ ജില്ലകളി‍ൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. 12 -16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നാളെ മുതൽ കേരളത്തിനു മുകളിൽ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും.

പ്രധാനാദ്ധ്യാപകനും അദ്ധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്ന് പറഞ്ഞാൽ ശരിയല്ല!! പോക്‌സോ കേസ് പ്രതിയായ വ്‌ളോഗറെ പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ

 

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026