BREAKING NEWS

പ്രധാനാദ്ധ്യാപകനും അദ്ധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്ന് പറഞ്ഞാൽ ശരിയല്ല!! പോക്‌സോ കേസ് പ്രതിയായ വ്‌ളോഗറെ പ്രവേശനോത്സവ ചടങ്ങിൽ പങ്കെടുപ്പിച്ച സംഭവത്തിൽ ഹെഡ്മാസ്റ്റർക്ക് സസ്പെൻഷൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഫോർട്ട് ഹൈസ്‌കൂളിൽ പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതിയായ വ്‌ളോഗറെ പങ്കെടുപ്പിച്ച സംഭവത്തിൽ ഹെഡ്മാസ്റ്റർക്ക് സസ്‌പെൻഷൻ. ഹെഡ്മാസ്റ്റർ ടിഎസ് പ്രദീപ് കുമാറിനെയാണ് സർക്കാർ നിർദ്ദേശപ്രകാരം സസ്‌പെൻഡ് ചെയ്തത്. പോക്‌സോ കേസ് പ്രതിയായ മുകേഷ് എം നായരെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ പ്രദീപ് കുമാറിന് വീഴ്ചപറ്റി എന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹെഡ്മാസ്റ്റർക്കെതിരെ നടപടി.

സംഭവം പുറത്തുവന്നതെ പ്രവേശനോത്സവത്തിൽ പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് തെറ്റാണെന്നും വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുൻപ് അറിയിച്ചിരുന്നു. ഫോർട്ട് ഹൈസ്‌കൂളിലെ പ്രധാനാദ്ധ്യാപകൻ തന്നെ വന്ന് കണ്ടിരുന്നതായും പ്രഥമാദ്ധ്യാപകനും അദ്ധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്ന് പറഞ്ഞതായും അത് ശരിയല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കൂടാതെ ഇക്കാര്യത്തിൽ സ്‌കൂൾ മാനേജർ നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ സർക്കാർ നേരിട്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

ഫോർട്ട് ഹൈസ്‌ക്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ സ്‌കൂളിലേക്കുള്ള പഠനോപകരണ വിതരണം നടത്തിയ ജെസിഐ എന്ന സംഘടനയാണ് പോക്‌സോ കേസ് പ്രതിയും വ്‌ളോഗറുമായ മുകേഷ് എം നായരെ ക്ഷണിച്ചത്. കേസിൽ ഉപാധികളോടെ ജാമ്യത്തിൽ നിൽക്കവേയാണ് ഇയാൾ പരിപാടിയിൽ പങ്കെടുത്തത്. ഇത് ഏറെ വിവാദമായിരുന്നു. എന്നാൽ ഇയാളുടെ കേസിനെ പറ്റി അറിയില്ലെന്നായിരുന്നു സ്കൂളിൽ നിന്ന് ലഭിച്ച വിശദീകരണം.

പോലീസ് സ്റ്റേഷനിൽ ഹാജരായില്ല, വീടുകളിലുമില്ല, എല്ലാം കഴിഞ്ഞ് തെളിവുമായി മൊഴിയെടുക്കാൻ പോലീസെത്തിയപ്പോഴേക്കും ജീവനക്കാർ മുങ്ങി? ദിയ കൃഷ്ണയുടെ ആഭരണക്കടയിൽനിന്ന് മുക്കിയത് 66 ലക്ഷം, പണം ബന്ധുക്കൾക്ക് നൽകിയെന്ന് കണ്ടെത്തൽ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026