BREAKING NEWS

പാക് പ്രധാനമന്ത്രിയെ ആലുവ മണപ്പുറത്ത് കണ്ട പരിചയം പോലും ഭാവിക്കാതെ മോദിയും പുടിനും!! ഷാങ്ഹായ് ഉച്ചകോടിയിലെ വീഡിയോ വൈറൽ

· · 1 min read
Share: Copied!

ടിയാൻജിൻ∙ 25ാമത് ഷാങ്ഹായ് ഉച്ചകോടിയിൽ സൗഹൃദം പങ്കിടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റേയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റേയും വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മോദിയും പുടിനും ഒരുമിച്ചാണ് വേദിയിലെത്തിയത്. ആ സമയം വേദിയിലുണ്ടായിരുന്ന പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും അവഗണിച്ചു. ഷഹബാസ് ഷരീഫിനു മുന്നിലൂടെയാണ് ഇരുവരും പോയത്. ഇരുവരും നടന്നുനീങ്ങുന്നത് ഷഹബാസ് ഷരീഫ് നോക്കി നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നത്. മോദി, ഷി, പുടിൻ സംഭാഷണത്തിലും പാക്ക് പ്രധാനമന്ത്രിയെ അവഗണിച്ചതായി കാണാം.

ഉച്ചകോടിക്കിടെ ആചാരപരമായ നടപടിക്രമങ്ങൾക്കായി നേതാക്കൾ ഒത്തുകൂടിയപ്പോഴായിരുന്നു ഇത്. മോദിയും പുടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോൾ അടുത്തുനിന്ന ഷരീഫ് നോക്കി നിൽക്കുകയായിരുന്നു. പിന്നീട് എക്സിൽ മോദി പോസ്റ്റ് ചെയ്ത ഫോട്ടോയിൽ രാജ്യതലവൻമാർ അണിനിരന്നതിൽ ഷഹബാസ് മോദിയിൽന്ന് വളരെ മാറിയാണ് നിൽക്കുന്നതെന്ന് കാണാം.

അതേസമയം ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി മോദി ചർച്ച നടത്തിയിരുന്നു. റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു എന്ന് ആരോപിച്ചാണ് അമേരിക്ക ഇന്ത്യക്ക് 50 ശതമാനം തീരുവ ചുമത്തിയത്. ഇതിനുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് പിന്നിൽ ഇന്ത്യയാണെന്നാണ് അമേരിക്കയുടെ ആരോപണം. ഇന്ത്യ-ചൈന-റഷ്യ ബന്ധം ശക്തിപ്പെടുന്നത് നിലവിലെ ആഗോള സാഹചര്യത്തിൽ നിർണായകമാണെന്നാണ് വിലയിരുത്തൽ.

ഫെഡറൽ അപ്പീൽ കോടതി വിധിയിൽ വിറളിപിടിച്ച് ട്രംപ്!! ‘നികുതികളും അതിലൂടെ നമ്മൾ ഇതിനകം സമാഹരിച്ച ട്രില്യൺ കണക്കിന് ഡോളറുകളും ഇല്ലെങ്കിൽ അമേരിക്ക പൂർണമായും നശിക്കും, സൈന്യം തുടച്ചുനീക്കപ്പെടും’…

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026