BREAKING NEWS

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല!! പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച്ച് യുവാവിനെ സംഘം ചേർന്ന് അടിച്ചു, മുഖത്തും വയറിലും കൈകാലുകൾക്കും ഗുരുതര പരുക്ക്, അടിയിൽ പല്ലുകൾ ഒടിഞ്ഞുപോയി, മൊബൈൽ ഫോൺ മോഷണമാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, ആറം​ഗ അസം സ്വദേശികൾ അറസ്റ്റിൽ

· · 1 min read
Share: Copied!

കൊച്ചി: പെരുമ്പാവൂരിൽ മോഷണമാരോപിച്ച് യുവാവിനെ സംഘം ചേർന്ന് തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിൽ മൊബൈൽ ഫോൺ മോഷണം ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ അസം സ്വദേശികളായ ആറു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ചയാളും അതിഥി തൊഴിലാളിയാണ്. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

പെരുമ്പാവൂർ മുടിക്കലിലെ എഎം വിനീർ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമം നടത്തിയെന്ന് പറഞ്ഞാണ് ആക്രമണം. മൂന്ന് സഹോദരന്മാർ ഉൾപ്പെടെ ആറ് പേർ ചേർന്ന് യുവാവിനെ ആക്രമിച്ചു. പ്ലൈവുഡ് കമ്പനിയിലെ കോർ ഉപയോഗിച് അടിച്ചതിനെ തുടർന്ന് മുഖത്തും വയറിലും കൈകാലുകൾക്കും ഗുരുതരമായി പരുക്കേറ്റു. പല്ലുകൾ ഒടിഞ്ഞു പോയി.
സംഭവത്തിൽ അസം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലുള്ളത്.

വാതിലില്‍ പല തവണ മുട്ടിയിട്ടും തുറന്നില്ല, പൂട്ടുതുറന്ന് അകത്ത് കയറിയപ്പോള്‍ ഭര്‍ത്താവ് മരിച്ച നിലയില്‍, വിഷമം സഹിക്കാനാകാതെ 17-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി യുവതി

BREAKING NEWS
പെൺസുഹൃത്ത് വിളിച്ചതരുസരിച്ച് പാർട്ടിക്കെത്തിയ 17 കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു, പിന്നാലെ രണ്ടു യുവാക്കൾ ചേർന്ന് അർധരാത്രി മുതൽ രാവിലെവെ മാറിമാറി ബലാത്സം​ഗം ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതി, യുവതിയുൾപ്പെടെ ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്, പ്രതികൾ ഒളിവിൽ
22 Nov 2026
BREAKING NEWS
എസ്.ഐയുടെ വയർലെസ് സെറ്റ് കായലിൽ വീണു! ജലോത്സവത്തിന്റെ തിരക്കിനിടെ പോലീസിന് എട്ടിന്റെ പണി; വീണ്ടെടുക്കാൻ 'അണ്ടർവാട്ടർ' തിരച്ചിൽ, ’ആക്‌ഷൻ ഹീറോ ബിജു’വിലെ രം​ഗം പോലെ
22 Nov 2026
BREAKING NEWS
മില്ലിൽ ധാന്യം പൊടിച്ച പണവുമായി ബന്ധപ്പെട്ട് തര്‍ക്കം, വിവാഹ സത്കാരത്തിനിടെ മില്‍ ഉടമയെ മര്‍ദിച്ചു കൊന്നു, ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍, ഇരുവരും സജീവ ബിജെപി പ്രവര്‍ത്തകര്‍
22 Nov 2026
BREAKING NEWS
’ശ്ശെ, ആളുമാറിപ്പോയി’; ജഡ്ജിയെന്ന് കരുതി ഗാർഡ് ഓഫ് ഓണർ; സ്വീകരിച്ചത് ഒവൈസി, യുപി പൊലീസിന് അബദ്ധം; പ്രോട്ടോക്കോൾ വീഴ്ച, അന്വേഷണത്തിന് ഉത്തരവ്
22 Nov 2026