BREAKING NEWS

ബിജെപി മുന്‍ എംഎല്‍എയെ ലാത്തികൊണ്ട് അടിച്ചുകൊന്ന് ജനക്കൂട്ടം

· · 1 min read
Share: Copied!

ജയ്പുർ: രാജസ്ഥാനിലെ ഭരത്പുരിൽ ബിജെപി മുൻ എംഎൽഎയെ രോഷാകുലരായ ജനക്കൂട്ടം വടികൊണ്ടു അടിച്ചു കൊലപ്പെടുത്തി. മുൻ ബിജെപി എംഎൽഎ അതർ സിങ് ഭദാനയെയാണ് ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരം ജനക്കൂട്ടം കൊലപ്പെടുത്തിയത്. ഖനനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലും ബിജെപി നേതാവിന്റെ കൊലപാതകത്തിലും കലാശിച്ചത്. ഹരിയാന സ്വദേശിയായ അതർ സിങ് ഭദാന 2003ലാണ് ബയാന നിയമസഭാ മണ്ഡലത്തിൽ നിന്നും രാജസ്ഥാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2008 വരെ ഇദ്ദേഹം നിയമസഭാംഗമായിരുന്നു. പൊലീസ് നൽകുന്ന വിവരപ്രകാരം സംഘർഷമുണ്ടായ ഭോണ്ട ഗ്രാമത്തിൽ മുൻ എംൽഎ ക്രഷർ യൂണിറ്റ് നടത്തിയിരുന്നു. ഇവിടെ അദ്ദേഹം സ്ഥലം പാട്ടത്തിനെടുത്ത് ഖനനവും നടത്തിയിരുന്നു.

ഭാര്യയുടെ പേരിലായിരുന്നു ബിസിനസ് നടത്തിയിരുന്നത്. എന്നാൽ ഭോണ്ട, റായ്പുർ ഗ്രാമങ്ങളിലെ ജനങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി ഖനനത്തിനു എതിരെ പ്രതിഷേധത്തിലായിരുന്നു. പലപ്പോഴായി ഇവർ ധർണ നടത്തുകയും വഴി തടയുകയും ചെയ്തിരുന്നു. ഖനന പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുപോകുന്നത് കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങൾ വഴിയാണെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ പ്രക്ഷോഭം നടത്തിയിരുന്നത്. എന്നാൽ കോടതിയിൽ നിന്നും അനുമതി വാങ്ങി കഴിഞ്ഞ ദിവസം ക്രഷർ യൂണിറ്റ് പ്രവർത്തനം പുനരാരംഭിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച വൈകിട്ട് മുൻ എംഎൽഎ ഭോണ്ട ഗ്രാമത്തിൽ എത്തിയപ്പോൾ ഗ്രാമവാസികൾ ഒത്തുകൂടുകയും ലാത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ മുൻ എംഎൽഎയെ ആദ്യം സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പിന്നീട് ജയ്പുരിലെ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ രാത്രിയോടെ എംഎൽഎ മരിച്ചു. അതർ സിങ് ഭദാനയുടെ അംഗരക്ഷകനും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ എംഎൽഎയുടെ കൊലപാതകത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
വണ്ടർ കിഡ്ഡിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന്റെ 'കുരു പൊട്ടി'... 'അവന് 15 വയസല്ല, കുറഞ്ഞത് 20–21 വയസുണ്ടാകും,  ഒരു 15 കാരന് ഇത്രയും കരുത്തോടെ സിക്‌സറുകൾ അടിക്കാനാകില്ല, അവന്റെ അടിത്തറയ്ക്കും തോളുകൾക്കും ഇത്രയും ശക്തിയുണ്ടാകില്ല'... വൈഭവ് സൂര്യവംശിയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് മുൻ പാക് താരം
25 Nov 2026
BREAKING NEWS
നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
"നീ എന്റെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്നെ ഉറക്കിക്കിടത്തണം... വൈകിട്ട് അഞ്ചുമണിക്ക് ഒഴിവുണ്ടോ?, പുറത്തുപോകാം, രാത്രി എട്ടുമണിയോടെ തിരിച്ചെത്താം"... വിദ്യാർഥിനിക്ക് അശ്ലീല സന്ദേശങ്ങളയച്ച് അധ്യാപകൻ, മാർക്ക് കുറയ്ക്കുമെന്ന് ഭീഷണി!! കിടക്കാൻ കമ്പ്യൂട്ടർ ലാബിൽ കർട്ടനിട്ട് മറച്ച മുറി... അധ്യാപകൻ അറസ്റ്റിൽ
25 Nov 2026
BREAKING NEWS
'അമ്മയ്ക്ക് പ്രസവവേദന, മകൾക്കു വീണ വായന'!! വീണ്ടും വീണ് നടുവൊടിഞ്ഞ് പൊന്ന്... വിവാ​ഹ പാർട്ടിക്ക് കോളടിച്ചു, പവന് 90,000 രൂപയ്ക്ക് വെറും 400 രൂപ മാത്രം അകലെ സ്വർണവില... വ്യാപാരികളും സ്വർണപ്പണയക്കാരും വീണ്ടും പ്രതിസന്ധിയിലേക്ക്
25 Nov 2026