BREAKING NEWS

ആ പിന്നെ അരിക്കൊമ്പനെന്നു പറഞ്ഞാൽ കോൺ​ഗ്രസുകാരുടെ അമ്മായിയപ്പനാണല്ലോ… മനുഷ്യരെ കൊല്ലുന്നവരെ പിന്നെ എന്ത് ചെയ്യണം? അക്രമകാരികളായ കാട്ടാനകളെ കൊല്ലണം, ആദ്യം സംരക്ഷണം നൽകേണ്ടത് ജനങ്ങളുടെ സ്വത്തിനും ജീവനും!! സർക്കാർ വേണ്ട നടപടി സ്വീകരിക്കണം- എംഎം മണി

· · 1 min read
Share: Copied!

മനുഷ്യരെ കൊല്ലുന്നവരെ പിന്നെ എന്ത് ചെയ്യണം? അക്രമകാരികളായ കാട്ടാനകളെ കൊല്ലണം, അതിന് സർക്കാർ വേണ്ട നടപടി സ്വീകരിക്കണം, ആദ്യം സംരക്ഷണം നൽകേണ്ടത് ജനങ്ങളുടെ സ്വത്തിനും ജീവനും- എംഎം മണി

തൊടുപുഴ: അക്രമകാരികളായ കാട്ടാനകളെ കൊല്ലുക തന്നെ ചെയ്യണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി. ഇതിന് സർക്കാർ മുൻകൈയെടുക്കണം. അങ്ങനെ ജനങ്ങൾക്ക് സംരക്ഷണമൊരുക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ഇടുക്കിയിലെ വനമേഖലയിൽ അറുപതോളം പേരെയാണ് കാട്ടാന കൊന്നിട്ടുള്ളത്. അടുത്ത ദിവസങ്ങളിൽ നാല് പേർക്കാണ് കാട്ടാന ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇവിടെയുള്ള ജനങ്ങൾ ഭീതിയിലാണ്. ജനങ്ങൾക്ക് യാതൊരു വിധത്തിലും ജീവിക്കാനാകാത്ത സ്ഥിതിയാണുള്ളതെന്നും എംഎം മണി പറഞ്ഞു.

ജനങ്ങളുടെ ഭീതി അകറ്റേണ്ടത് സർക്കാരിൻറെ ബാധ്യതയാണ്. അതിൻറെ ഉത്തരവാദിത്തം വനം വകുപ്പിനും പോലീസിനുമുണ്ട്. അക്രമികാരികളായ ആനകളെ കൊല്ലുകയല്ലാതെ വേറെന്തു വഴിയാണുള്ളത്. ഇതിനെ പിടിച്ചാൽ തീറ്റകൊടുക്കേണ്ടേ? അതും സർക്കാരിന്റെ ഖജനാവിൽ നിന്നുതന്നെ കൊടുക്കേണ്ടെയെന്നും എംഎം മണി ചോദിച്ചു.

സർക്കാർ ഇക്കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. അക്രമകാരികളായ കാട്ടാനകളെ കൊല്ലണമെന്ന് പറയുന്നത് ശരിയാണോയെന്ന് ചോദിച്ചാൽ, താൻ പറയുന്നത് തന്റെ തീരുമാനമാണ്. മനുഷ്യരെ കൊല്ലുന്നവരെ പിന്നെ എന്ത് ചെയ്യണം? വനം വകുപ്പും പോലീസും ഇക്കാര്യത്തിൽ കർശന നിലപാട് കൈക്കൊള്ളണം. ആദ്യം സംരക്ഷണം നൽകേണ്ടത് ജനങ്ങളുടെ സ്വത്തിനും ജീവനും, അതുകഴിഞ്ഞേയുള്ളു മറ്റെന്തുമെന്നും എംഎം മണി പറഞ്ഞു. അതേസമയം അരിക്കൊമ്പനെ പിടികൂടിയപ്പോൾ കോൺ​ഗ്രസ് പ്രതിഷേധിച്ചല്ലോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അരിക്കൊമ്പൻ കോൺ​ഗ്രസുകാരുടെ അമ്മായിയപ്പനാണല്ലോയെന്നും എംഎം മണി പരിഹസിച്ചു.

പിണറായിക്കും റിയാസിനുമെതിരെയുള്ള അന്വേഷണത്തിന് എസ്ഐടി!! എച്ച്. വെങ്കടേഷ് നേതൃത്വം നൽകുന്ന ടീമിൽ എസ്.പി. വിക്രമൻ അന്വേഷണ ഉദ്യോ​ഗസ്ഥൻ, പ്രാഥമിക അന്വേഷണം 30 ദിവസത്തിനകം പൂർത്തിയാക്കാൻ നിർദേശം, റിയാസിന്റെ സുഹൃത്തുക്കൾക്കെതിരെയും അന്വേഷണം

BREAKING NEWS
കിഡ്നി സ്റ്റോണിനും ലക്ഷങ്ങളുടെ വില! ഹോളിവുഡ് നടന്റെ വൃക്കയിലെ കല്ല് ലേലത്തിൽ വിറ്റത് 75,000 ഡോളറിന്; പിന്നിൽ ചൂതാട്ട കമ്പനിയുടെ തന്ത്രം
14 Oct 2026
BREAKING NEWS
തിരുവനന്തപുരം മ്യൂസിയം സ്റ്റേഷന് മുന്നിൽ പിക്കപ്പ് വാൻ പോലീസ് വാഹനത്തിലേക്ക് ഇടിച്ചുകയറി; വനിതാ ഉദ്യോഗസ്ഥയ്ക്കടക്കം മൂന്ന് പേർക്ക് പരിക്ക്
14 Oct 2026
CRIME
’തീർത്തും ബുദ്ധിമാനായ കൊലയാളി’യെന്ന് പോലീസ്; ജയമാധവനെ ഓട്ടോറിക്ഷയിലാണ് ഹോസ്പിറ്റലിലെത്തിച്ചതെന്ന് രവീന്ദ്രൻ, ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അങ്ങനെയൊരു ഓട്ടത്തിന് പോയിട്ടില്ലെന്ന് മറുപടി; സുഹൃത്തിന്റെ കാറാണ് ഉപയോ​ഗിച്ചതെന്ന് തെളിഞ്ഞു, വിറ്റുപോയ കാറിൽ തെളിവായി ഒരു തുള്ളി രക്തക്കറ
14 Oct 2026
BREAKING NEWS
16-കാരിക്കുനേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ഉടമയ്ക്കും സുഹൃത്തിനുമെതിരേ അന്വേഷണം; സംഭവം ജർമ്മനിയിലെ കൊളോണിൽ
14 Oct 2026