BREAKING NEWS

വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ ഓഫീസുകളിൽ റെയ്‌ഡ് നടന്ന സംഭവങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്, അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ തട്ടിപ്പുകേസിൽ നടത്തുന്ന അന്വേഷണമല്ല, റിപ്പോർട്ടർ ടിവി ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടെയും തിരിമറിയുടെയും പേരിലാണ് റെയ്ഡ്- വി ടി ബല്‍റാം എംഎല്‍എ

· · 1 min read
Share: Copied!

കോഴിക്കോട്: ഏതെങ്കിലും വാർത്ത നൽകിയതിന്റെ പേരിലല്ല റിപ്പോർട്ടർ ടിവിക്കെതിരായ അന്വേഷണം, അതിൻ്റെ ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടേയും സാമ്പത്തിക തിരിമറികളുടേയും പേരിലാണെന്ന് വി.ടി ബൽറാം എം.എൽ.എ. അതിനാൽത്തന്നെ മാധ്യമ സ്വതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്ന വ്യാഖ്യാനമൊക്കെ ബാലിശമാണ്. തട്ടിപ്പുകേസുകളിലും മറ്റ് ക്രിമിനൽക്കേസുകളിലും പോലീസ് റെയ്‌ഡ് നടത്തുമ്പോൾ ആരോപണവിധേയരുടേയും അവരുടെ അടുത്തയാളുകളുടേയും എല്ലാ പരിസരങ്ങളിലും ഒരേ സമയം പരിശോധന നടത്തുകയും അവിടെയുള്ളവരുടെ ഫോണുകൾ തൽക്കാലത്തേക്ക് പിടിച്ചുവക്കുകയും ചെയ്യുന്നത് സാധാരണ നടപടിക്രമമാണ്.

കോടതിയുടെ വാറണ്ട് അനുസരിച്ചുള്ള നിയമപരമായ പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അതിനോട് സഹകരിക്കുക എന്നത് കുറ്റാരോപിതരുടേയും കൂടെയുള്ളവരുടേയും ഉത്തരവാദിത്തമാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. ഏതെങ്കിലും വാർത്ത നൽകിയതിൻ്റെ പേരിലല്ല റിപ്പോർട്ടർ ടിവിക്കെതിരായ അന്വേഷണം, അതിൻ്റെ ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടേയും സാമ്പത്തിക തിരിമറികളുടേയും പേരിലാണ്. അതിനാൽത്തന്നെ മാധ്യമ സ്വതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്ന വ്യാഖ്യാനമൊക്കെ ബാലിശമാണ്. തട്ടിപ്പുകേസുകളിലും മറ്റ് ക്രിമിനൽക്കേസുകളിലും പോലീസ് റെയ്‌ഡ് നടത്തുമ്പോൾ ആരോപണവിധേയരുടേയും അവരുടെ അടുത്തയാളുകളുടേയും എല്ലാ പരിസരങ്ങളിലും ഒരേ സമയം പരിശോധന നടത്തുകയും അവിടെയുള്ളവരുടെ ഫോണുകൾ തൽക്കാലത്തേക്ക് പിടിച്ചുവക്കുകയും ചെയ്യുന്നത് സാധാരണ നടപടിക്രമമാണ്.

കോടതിയുടെ വാറണ്ട് അനുസരിച്ചുള്ള നിയമപരമായ പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അതിനോട് സഹകരിക്കുക എന്നത് കുറ്റാരോപിതരുടേയും കൂടെയുള്ളവരുടേയും ഉത്തരവാദിത്തമാണ്. ആവശ്യപ്പെട്ട മുറികൾ തുറന്നുനൽകാൻ സ്ഥാപനത്തിലുള്ളവർ തയ്യാറായില്ലെങ്കിൽ സ്വാഭാവികമായും അന്വേഷണസംഘത്തിന് മറ്റ് വഴി നോക്കേണ്ടിവരും. നൽകിയ വാർത്തകളുടെ പേരിൽ മാധ്യമ ഓഫീസുകളിൽ റെയ്‌ഡ് നടന്ന സംഭവങ്ങൾ ഈ കേരളത്തിൽത്തന്നെ അധികം മുൻപല്ലാത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ ഇപ്പോഴത്തേത് പോലെ തട്ടിപ്പുകേസിൽ നടത്തപ്പെടുന്ന അന്വേഷണമല്ലെന്നും വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026