BREAKING NEWS

“അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ, ഒരു കൊലപാതകം.., നിങ്ങൾ നോക്കിക്കോ”, എസ് ഐക്കെതിരെ വധഭീഷണിയുമായി വി ജോയ് എംഎല്‍എ

· · 1 min read
Share: Copied!

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി.ജോയ്. സിപിഎം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ചിനിടെയാണ് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ വി.ജയചന്ദ്രന് മുമ്പാകെ ഭീഷണി മുഴക്കിയത്. ‘അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കിൽ ഞാൻ പറയുകയാണ്, ഒരു കൊലപാതകം.., നിങ്ങൾ നോക്കിക്കോ’ എന്ന് വി.ജോയ് പറഞ്ഞു.

കൊലപാതകം എന്ന് പറഞ്ഞ ശേഷം ജോയ് പറയുന്നത് പുറത്തുവന്ന വീഡിയോയിൽ വ്യക്തമായി കേൾക്കുന്നില്ല. സിപിഎം നേതാക്കൾ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് വി.ജോയ് എംഎൽഎയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പരാമർശം ഉണ്ടായത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഗോകുലിനെ ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഭീഷണിയെന്നാണ് ആരോപണം.

എസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ ലാത്തിചാർജുമായി ബന്ധപ്പെട്ട് ഗോകുലിനെതിരെ സിപിഎം പ്രവർത്തകർ വ്യാപകമായ സൈബർ പ്രചാരണം നടത്തിവരുന്നുണ്ട്.കടകംപള്ളി സുരേന്ദ്രനടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വി.ജോയിയുടെ പരാമർശം. എന്നാൽ കൊലപാതം നടത്തുമെന്നല്ല താൻ പറഞ്ഞതെന്നും പോലീസ് കൊല്ലുമെന്നുള്ള മുന്നറിയിപ്പാണ് നൽകിയതെന്നും വി.ജോയ് വിശദീകരിച്ചു. കുട്ടികളെ ഇങ്ങനെ മൃഗീയമായി അടിച്ചാൽ കൊല്ലപ്പെടുമെന്നും, അപ്പോൾ കൊലപാതകം നടക്കുമെന്നുമാണ് താൻ അസിസ്റ്റന്റ് കമ്മിഷണറോട് പറഞ്ഞെന്ന് വി.ജോയ് പ്രതികരിച്ചു.

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026