BREAKING NEWS

കാണാതായ 21കാരനും പത്താം ക്ലാസുകാരിയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍, ഇരുവരും ബന്ധുക്കള്‍

· · 1 min read
Share: Copied!

കൊല്ലം: കൊല്ലത്ത് നിന്ന് കാണാതായ യുവാവും പെൺകുട്ടിയും മരിച്ച നിലയിൽ. അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊല്ലം വളത്തുങ്കൽ ആക്കോലിൽ സ്വദേശിനിയായ വിസ്മയ, ബന്ധുവും കണ്ണനല്ലൂർ സ്വദേശിയായ അഭിലാഷുമാണ് (21) മരണപ്പെട്ടത്.

പത്താം ക്ലാസ് വിദ്യാർഥിനിയാണ് വിസ്മയ. പെൺകുട്ടിയെ കാണാനില്ല എന്ന പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. ആൺകുട്ടിയെ കാണാനില്ല എന്ന പരാതിയിൽ കണ്ണനല്ലൂർ പൊലീസും കേസെടുത്തു. രാത്രിയോടു കൂടിയാണ് മരണവിവരം ഇരവിപുരം പൊലീസിന് അങ്കമാലി സ്റ്റേഷനിൽ നിന്ന് അറിയിപ്പ് ലഭിച്ചത്.

ഇന്ന് പുലർച്ചെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇടിച്ചത്

BREAKING NEWS
’അല്ലയോ പ്രതിപക്ഷ നേതാവേ…മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’: പിണറായിക്ക് മന്ത്രി റോജി എം. ജോണിന്റെ മറുപടി
01 Nov 2026
BREAKING NEWS
വിനോദയാത്രാ ചട്ടലംഘനം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിന് സ്ഥലംമാറ്റം, പി.ടി.എ. പ്രസിഡന്റിനും നടപടി
01 Nov 2026
BREAKING NEWS
താലിബാൻ അധികാരത്തിലേറിയ ശേഷം സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് 26 ലക്ഷത്തിലധികം പെൺകുട്ടികൾക്ക്!! അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത് തെറ്റായ രീതിയിൽ, ആറാം ക്ലാസുവരെ വിദ്യാഭ്യാസം നൽകുന്നുണ്ട്, അനുയോജ്യരായ അധ്യാപകരെ ലഭിക്കുന്നതുവരെ പെൺകുട്ടികളുടെ വി...
01 Nov 2026
BREAKING NEWS
ഇൻസ്പെക്ടർക്കെതിരായ പീഡന പരാതിയുമായി 16 കാരി ചെെൽഡ് ലൈനെ സമീപിച്ചു, ഉദ്യോ​ഗസ്ഥർ പരാതി കൈമാറിയത് ആരോപണ വിധേയനായ അതേ ഓഫിസർക്ക്, ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിൽവച്ച് പല തവണ വീണ്ടും പീഡനത്തിനിരയാക്കി, പോലീസ് ഇൻസ്പെക്ടർക്കും ഒത്താശ ചെയ്തുകൊടുത്ത സ്ത്രീക്കുമെതിരെ കേസ്
01 Nov 2026