BREAKING NEWS

കുടുംബപ്രശ്നങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങി, ഒരാഴ്ചയ്ക്കിപ്പുറം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ അവശനിലയില്‍, കാണാതായ പഞ്ചായത്ത് മെമ്പറെ കണ്ടെത്തി, നേരത്തെ ഇതേ സ്ഥലത്ത് പരിശോധന നടത്തിയിട്ടും കണ്ടെത്താനായില്ലെന്ന് നാട്ടുകാര്‍

· · 1 min read
Share: Copied!

ഇടുക്കി: മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ധന്യ ഗണേശനെയാണ് ചിക്കനാംകുടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയിൽ നിന്നും കണ്ടെത്തിയത്. ഒരാഴ്ചയായി ഇവരെ കാണാനില്ലായിരുന്നു.

ആരോഗ്യനില വഷളായതിനാൽ ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചയായിട്ടും വിവരം ലഭിക്കാത്തതിനെ തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ധന്യയെ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കഴിഞ്ഞ ബുധനാഴ്ചയോടെ മെമ്പർ ധന്യാ ഗണേഷ് വീട് വിട്ട് ഇറങ്ങിയത്. ഇവിടെ നിന്ന് ഇവർ സഹോദരിയുടെ വീട്ടിൽ എത്തിയിരുന്നു. പിന്നീട്, വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിയിരുന്നെങ്കിലും എത്തിയിരുന്നില്ല.

ഡ്രോൺ ഉപയോഗിച്ചും ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെയും പൊലീസ് പരിശോധന നടത്തിയിരുന്നു. ഇവരെ കാണാതായതിൽ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികൾ ആരോപിച്ചു. കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്തിയിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

BREAKING NEWS
കൈയിൽ പിടികിട്ടിയെങ്കിലും വഴുതിപ്പോയി... കനത്ത മഴയിൽ റോഡും തോടും തിരിച്ചറിയാൻ കഴിയാത്തവിധം വെള്ളം കയറി, റോഡിലെ വെള്ളം കണ്ട് തിരിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ തോട്ടിലേക്കു മറിഞ്ഞു, ഡ്രൈവറെ കാണാതായി, ഭാര്യയെ രക്ഷപ്പെടുത്തി, അപകടം വിവാഹസത്കാരം കഴിഞ്ഞ് തിരിച്ചു വരുന്നവഴി
01 Nov 2026
BREAKING NEWS
ശോ, വെറുതെ ക്യാമറയും തൂക്കി ഡൽഹിക്കുപോയി... മൊത്തം ക്യാമറാ ട്രിക്ക്, മൈതാനത്തിന്റെ 40% ഭാഗവും കാലി, മഹാറാലി പരാജയം ഈ രാജ്യം രാഹുൽ ഗാന്ധിയുടെ കുടുംബസ്വത്തല്ല!! മമതയുടേയും രാഹുലിന്റേയും സഖ്യകക്ഷികളുടെയും വോട്ട് ബാങ്ക് അനധികൃത കുടിയേറ്റക്കാർ- ബിജെപി നേതാവ്
01 Nov 2026
BREAKING NEWS
"എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ, അടുത്ത മൂന്ന് തിരഞ്ഞെടുപ്പുകളിലും ഡൽഹിയിൽ നിങ്ങളുടെ അക്കൗണ്ട് തുറക്കാൻ പോകുന്നില്ല’’ പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ ജീവിതകാലം മുഴുവൻ ‘മോക്ക് പാർലമെന്റിൽ’ തുടർന്ന് ആശ തീർത്തോളു...ഇന്ന് ഈ ദിനം രാഹുൽ തിരഞ്ഞെടുത്തത് സിഖ് കലാപ ഇരകളുടെ മുറിവുകളിൽ ഉപ്പുതേക്കുന്നതിന് ത...
01 Nov 2026
BREAKING NEWS
ഐവിഎഫ് കേന്ദ്രങ്ങളുടെ മറവിൽ അണ്ഡക്കടത്ത് മാഫിയ; ഒരു അണ്ഡദാനത്തിന് 30,000 രൂപ വരെ വാഗ്ദാനം ചെയ്ത് സ്ത്രീകളെ വലയിലാക്കി; അന്തർസംസ്ഥാന സംഘത്തിലെ എട്ടുപേർ ഹൈദരാബാദിൽ അറസ്റ്റിൽ, 43 സ്ത്രീകളെ രക്ഷപ്പെടുത്തി; പിടിച്ചെടുത്തവയിൽ ഹ്യൂമോഗ് എച്ച്.പി. ഇൻജക്ഷനുകൾ, സിറിഞ്ചുകൾ, സൂചികൾ, ഗുളികകൾ
01 Nov 2026