Uncategorized

പ്രണയം നടിച്ച് 13, 17 വയസുള്ള സഹോദരിമാരെ നിരന്തരം പീഡനത്തിനിരയാക്കി, 17 കാരനും ബസ് കണ്ടക്ടറും പോലീസ് പിടിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത പ്ലസ് ടു വിദ്യാർഥി ഉൾപെടെ രണ്ടുപേർ അറസ്റ്റിൽ. 17കാരനായ പ്ലസ് ടു വിദ്യാർഥി, കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ (23) എന്നിവരെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരവൂർ- ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടറാണ് അഖിൽ. വർക്കലയ്ക്ക് സമീപമുള്ള പതിമൂന്നും പതിനേഴും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.

ലത്തീഫിന്റെ തലയ്ക്ക് തുടർച്ചയായി അടിക്കുന്നതു കണ്ട് ഭയന്ന സാജിത അടുക്കളവഴി ഓടി രക്ഷപെടാൻ ശ്രമിച്ചു, പിന്നാലെയെത്തി ചുറ്റികകൊണ്ട് അടിച്ചുവീഴ്ത്തി, മൃതദേഹത്തിനു സമീപമിരുന്ന് സി​ഗരറ്റ് വലിച്ച ശേഷം ഫോണും താക്കോലുകളുമെടുത്ത് പുറത്തിറങ്ങി- അഫാൻ
17 കാരിയുടെ സഹപാഠികൂടിയായ 17കാരൻ പ്രണയം നടിച്ച് നിരന്തരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സഹോദരിമാരായ പെൺകുട്ടികളെയും 17കാരനെയും ബസിൽ വച്ചാണ് കണ്ടക്ടർ അഖിൽ പരിചയപ്പെടുന്നത്. ഇവരുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചശേഷം അഖിലും പ്രണയം നടിച്ച് കുട്ടികളെ പീഡനത്തിന് ഇരയാക്കി.

പെൺകുട്ടി ഒളിച്ചോടിപ്പോയെന്നു പോലീസ്, കാണാതായത് 15കാരി അല്ലേ? മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടാണുള്ളത്? എന്തുകൊണ്ടാണ് പോലീസ് നായയുടെ പരിശോധന വൈകിയത്? 15 കാരിയും യുവാവും മരിച്ച സംഭവത്തിൽ പോലീസിന് ​ഗുരുതര വീഴ്ചയെന്ന് ഹൈക്കോടതി

കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടികളുടെ വീടിന് സമീപം വച്ച് ബൈക്കിലെത്തിയ പ്രതികളെ സംശയാസ്പദമായ സാഹചര്യത്തിൽ നാട്ടുകാർ കണ്ടതോടുകൂടിയാണ് പീഡന വിവരം പുറത്തറിയുന്നത്. നാട്ടുകാരെ കണ്ട് ഓടിയൊളിച്ച പ്രതികളെ പോലീസ് സഹായത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ സമീപ പ്രദേശത്ത് നിന്നും പിടികൂടുകയായിരുന്നു. പെൺകുട്ടികളുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തു. ചോദ്യം ചെയ്യുന്നതിനിടെയാണ് സഹോദരിമാർ പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. അഖിലിനെ റിമാൻഡ് ചെയ്തു. 17-കാരനെതിരെ ജുവനൈൽ നടപടി പ്രകാരം കേസെടുത്തു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026