BREAKING NEWS

ശ്വേതയും കുക്കുവും മിടുക്കികൾ, കരുത്തുറ്റ സ്ത്രീകൾ; മാറ്റത്തിൻറെ തുടക്കമാകട്ടെയെന്ന് മന്ത്രി സജി ചെറിയാൻ

· · 1 min read
Share: Copied!

ആലപ്പുഴ: മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ തെരഞ്ഞെടുപ്പിൽ വനിതകൾ നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ.അമ്മയുടെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും കരുത്തുറ്റ സ്ത്രീകളാണെന്നും വളരെ മിടുക്കികളാണെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് വനിതകൾക്ക് അനുകൂലമായ സാഹചര്യമുണ്ടാകും. ശ്വേതയ്ക്കെതിരെ വളരെ മോശമായ നീക്കമുണ്ടായി. ആ ഘട്ടത്തിൽ അവർക്ക് എല്ലാ പിന്തുണയും നൽകിയിരുന്നു. നല്ല ഭാവി മലയാള സിനിമയ്ക്കുണ്ടാകും. കുക്കു പരമേശ്വരൻ അമ്മയുടെ ജനറൽ സെക്രട്ടറിയായതിൽ കൂടുതൽ സന്തോഷമുണ്ട്. പുതിയ ടീമിന് എല്ലാ വിജയാശംസകളും നേരുകയാണ്.

മാറ്റത്തിൻറെ തുടക്കമാകട്ടെയെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇങ്ങനെ പറയുമ്പോൾ പുരുഷന്മാർ മോശമാണെന്നല്ല പറയുന്നത്. എന്നാൽ, സ്ത്രീ ഭരണം വരുന്നത് നല്ലകാര്യമാണെന്നും തിയറ്ററിലെ നിരക്കിൽ ഇ-ടിക്കറ്റിങ് വരുന്നതോടെ മാറ്റമുണ്ടാകുമെന്നും സജി ചെറിയാൻ പറഞ്ഞു. സിനിമ രംഗത്ത് മാറ്റങ്ങൾ കണ്ടുതുടങ്ങി എന്നതിൻറെ തെളിവാണ് നേതൃത്വത്തിലേക്ക് വനിതകൾ തെരഞ്ഞെടുക്കപ്പെട്ടതെന്നും നല്ല മാറ്റം ഉണ്ടാകട്ടെയെന്നും സജി ചെറിയാൻ പറഞ്ഞു.

അമ്മ’ തെരഞ്ഞെടുപ്പിൽ തലപ്പത്ത് വനിതകൾ എത്തിയതിനെ സ്വാ​ഗതം ചെയ്ത് ‍ഡബ്ല്യുസിസിയും. ചരിത്രത്തിൽ ആദ്യമായാണ് അമ്മ സംഘടയുടെ നേതൃ സ്ഥാനത്തേക്ക് വനിതകൾ എത്തുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് നന്ദി, അമ്മ എന്ന പേരിന്റെ ഇടയ്ക്ക് വീണ കുത്തുകൾ മായ്ച്ചു കളയാനുള്ള കരുത്ത് തെരഞ്ഞെടുക്കപ്പെട്ടവരുടെ കൈകൾക്കുണ്ടാകട്ടെ എന്ന് ആ​ഗ്രഹിക്കുന്നതായും വുമൺ ഇൻ സിനിമ കളക്ടീവ് സ്ഥാപകാം​ഗം ദീദി സാമൂഹിക മാധ്യമത്തിൽ കുറിച്ചു.

സിനിമാ ലോകത്തെ വനിതാ ശക്തിയുടെ അഭിമാന നിമിഷമാണിത്. `അമ്മ’യുടെ പുതിയ പ്രസിഡന്റായി ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടതും മുഖ്യ ഭാരവാഹികളായി പുരുഷന്മാർക്കൊപ്പം വനിതകൾക്ക് നേതൃത്വം ലഭിച്ചതും അഭിമാനകരവും മലയാള സിനിമാ ലോകത്തിന് പ്രചോദനവുമാണ്. കലയും വനിതാ ശക്തിയും കൈകോർക്കുന്ന ഈ പുതിയ ടീമിന് ഹൃദയം നിറഞ്ഞ ആശംസകൾ -ഉമ തോമസ് കുറിച്ചു. ചീത്ത ശീലങ്ങൾ പ്രതിരോധിച്ച് പുതിയ മാറ്റങ്ങൾ വന്നു. സ്ത്രീകളെ മുന്നിൽ നിർത്തി പലരും ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ഈ വിജയം. സ്ത്രീകളുടെ മാത്രമല്ല പുരുഷൻമാരുടെ സമീപനത്തിലും മാറ്റം വന്നു എന്ന് വ്യക്തമായെന്നും മാലാ പാർവ്വതി പ്രതികരിച്ചു.

ആകെ 504 അംഗങ്ങളാണ് `അമ്മ’ അസോസിയേഷനിലുള്ളത്. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജയിച്ചു. ജയൻ ചേർത്തലയും ലക്ഷ്‍മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ.

BREAKING NEWS
ഛഠ് പൂജയ്ക്കായി തയ്യാറാക്കിയ പ്രസാദം അമ്മ മാറിയ തക്കത്തിന് നാലുവയസുകാരി എടുത്തു കഴിച്ചു; കലികയറിയ അമ്മ മകളെ ക്രൂരമായി മർദിച്ചു, പിന്നാലെ കുട്ടിക്ക് ദാരുണാന്ത്യം
17 Nov 2026
BREAKING NEWS
"ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചിക...
17 Nov 2026
BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026