ഡെറാഡൂൺ: ഉത്തരാഖണ്ഡ് വനിതാ ശിശുവികസന മന്ത്രി രേഖ ആര്യ ഭർത്താവ് ഗിരിധരി ലാൽ സാഹുവിനെതിരെ പൊലീസിൽ പരാതി നൽകി. ശാരീരികമായി ഉപദ്രവിച്ചെന്നും വഞ്ചിച്ചെന്നും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും പരാതിയിൽ പറയുന്നു.
വിഡിയോയിലൂടെ പരാതിയുടെ വിശദാംശങ്ങളും മന്ത്രി പുറത്തുവിട്ടു. പ്രായപൂർത്തിയാകാത്ത മക്കളെ ഭർത്താവ് ഭീഷണിപ്പെടുത്തിയതായും ആരോപിച്ചു. 2004 ജൂലൈ 6ന് ഉത്തർപ്രദേശിലെ ബറേലിയിൽ വച്ചാണ് സാഹുവിനെ വിവാഹം കഴിച്ചതെന്ന് മന്ത്രിയുടെ പരാതിയിൽ പറയുന്നു.
ആദ്യ വിവാഹത്തിൽ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം മറച്ചുവച്ച് ഭർത്താവ് തന്നെ വഞ്ചിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഈ വിവരം അറിഞ്ഞത്. കുട്ടികളുടെ ഭാവിയെ ഓർത്ത് മൗനം പാലിച്ചു. എന്നാൽ, ഭർത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചെന്നും പരാതിയിൽ പറയുന്നു.