BREAKING NEWS

സമരം നടന്നത് കേന്ദ്രത്തിനും ​ഗ്യാനേഷ് കുമാറിനുമെതിരെ, അതിലേക്ക് എസ്എഫ്ഐ എന്തിനാണ് ബിയർ കുപ്പി വലിച്ചെറിയുന്നത്? മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ന‌ടക്കുന്ന സമരം പിണറായിക്ക് എതിരെയെന്ന് കരുതുന്നത് എന്തുകൊണ്ട്? എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അവിടെ എത്തിയതിന്റെ സാഹചര്യം വ്യക്തമാക്കണം- ഒ.ജെ. ജനീഷ്

· · 1 min read
Share: Copied!

തൃശൂർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ നടന്ന പ്രതിഷേധത്തിലേക്ക് എസ്എഫ്ഐ എന്തിനാണ് ബീയർകുപ്പി വലിച്ചെറിയുന്നതെന്ന ചോദ്യവുമായി മന്ത്രി ഒ.ജെ. ജനീഷ്. തലസ്ഥാനത്ത് ഇന്നലെ യൂത്ത് കോൺഗ്രസിന്റെ സമരം നടന്നത് ഗ്യാനേഷ് കുമാറിനെതിരെയാണ്, കേന്ദ്രത്തിനെതിരെയാണ്. അതിനു നേരെ എന്തിനാണ് എസ്എഫ്ഐ ബീയർ കുപ്പി എറിയുന്നത്? യൂത്ത് കോൺഗ്രസിന്റെ മാർച്ചിന്റെ പിൻനിരയിലേക്കാണ് കല്ലെറിഞ്ഞത്. യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ വാഹനം എടുക്കാനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയപ്പോൾ വീണ്ടും കല്ലെറിഞ്ഞതായും ജനീഷ് പറഞ്ഞു.

തിരുവനന്തപുരത്ത് പരിപാടി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ കുപ്പിയേറും കല്ലേറും ഉണ്ടായതായി, സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജാഥ നിർത്തിവെച്ച് സംഘർഷം അവസാനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിന്നീട് പ്രവർത്തകർ സ്ഥലത്തെത്തിയപ്പോഴാണ് വാഹനങ്ങൾ തകർത്ത നിലയിൽ കണ്ടത്. അക്രമങ്ങൾക്ക് തുടക്കമിട്ടത് എസ്എഫ്ഐ ആണെന്നും ജനീഷ് ആരോപിച്ചു.

അതേപോലെ ഹോസ്റ്റലിൽ നിന്നാണ് ബിയർ കുപ്പികൾ എറിഞ്ഞതെന്നാണ് മന്ത്രിയുടെ ആരോപണം. ഹോസ്റ്റലിൽ എന്തിനാണ് ബിയർ കുപ്പികൾ ഉണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഹോസ്റ്റലിൽ പോലീസ് തൂഫാൻ റെയ്സ് നടത്തേണ്ടിയിരുന്നുവെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അവിടെ എത്തിയതിന്റെ സാഹചര്യം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. ഹോസ്റ്റലിൽ എന്ത് ജനാധിപത്യ പ്രവർത്തനമാണ് നടക്കുന്നതെന്നും ജനീഷ് ചോദിച്ചു.

ബിജെപി വിരുദ്ധ പ്രചാരണത്തിൽ എസ്എഫ്ഐ എന്തിനാണ് പ്രകോപിതരാകുന്നതെന്നും ജനീഷ് ചോദിച്ചു. ഗ്യാനേഷ് കുമാറിനെതിരായ സമരത്തെ പിണറായി വിജയനെതിരായ സമരമായി കാണുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.ഇന്നലത്തെ ആക്രമണത്തിന്റെ പേരിൽ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും ആദ്യം അക്രമം നടത്തിയത് എസ്എഫ്ഐ ആണെന്നും അദ്ദേഹം ആവർത്തിച്ചു.

അതേസമയം യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനു നേരെ എസ്എഫ്ഐ പ്രവർത്തകർ കല്ലെറിഞ്ഞതോടെ തലസ്ഥാനത്ത് ഇന്നലെ രാത്രി വൻ സംഘർഷമാണ് ഉണ്ടായത്. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിനു സമീപത്ത് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടിയതോടെ നഗരം യുദ്ധക്കളമായി. കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകരെ പിരിച്ചുവിടാനും സംഘർഷാവസ്ഥ ഒഴിവാക്കാനും പൊലീസിനായില്ല. തുടർന്ന് ഹോസ്റ്റലിന് ഉള്ളിലേക്കു കയറിയ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. സംഘർഷത്തിൽ പൊലീസുകാർക്കും വിദ്യാർഥികൾക്കും പരുക്കേറ്റു.

ആൺസുഹൃത്തുമായി യുവതി തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു, യുവാവിന്റെ ഭാര്യ നൽകിയ ക്വട്ടേഷനിൽ പോലീസ് ചമഞ്ഞെത്തി യുവതിയുടെ കയ്യും കാലും കെട്ടി കാറിൽ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സം​ഗത്തിനിരയാക്കി, യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ച് തമിഴ്നാട്ടിൽ ആശുപത്രിക്ക് മുന്നിൽ തള്ളി, അഞ്ചം​ഗ സംഘം അറസ്റ്റിൽ

BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026