BREAKING NEWS

‘എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഡിഎംഒമാരോടോ ഡിഎച്ച്എസിനോടോ ചോദിക്കാമെന്നും അവർ ഫോൺ എടുത്തില്ലെങ്കിൽ എന്നെ വിളിക്കാം; നിലവിൽ 18 മരുന്നുകൾക്ക് കുറവുണ്ട്; ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും’: വിവാദ ഓഡിയോ സന്ദേശത്തിൽ പ്രതികരണവുമായി മന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: ഡിഎച്ച്എസിന്റെ വിവാദ ശബ്ദസന്ദേശത്തെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. മാധ്യമങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ഡിഎംഒമാരോടോ ഡിഎച്ച്എസിനോടോ ചോദിക്കാമെന്നും അവർ ഫോൺ എടുത്തില്ലെങ്കിൽ തന്നെ വിളിക്കാമെന്നും മന്ത്രി പറഞ്ഞു. മരുന്നുകളുടെ ലഭ്യത സംബന്ധിച്ച കാര്യങ്ങൾക്ക് കൃത്യമായ പ്രോട്ടോകോൾ ഉണ്ടെന്നും ഡിഎച്ച്എസിന്റെ സന്ദേശം ശരിയാണെന്നും മന്ത്രി വ്യക്തമാക്കി.

വിവാദമായതിനെ തുടർന്ന് ഡിഎച്ച്എസ് ശബ്ദസന്ദേശം പിൻവലിച്ചിരുന്നു. എന്നാൽ അത് പിൻവലിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്ന് താൻ ഡിഎച്ച്എസിനോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പൊതുവിൽ മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകൾക്ക് മാത്രമാണ് കുറവുള്ളതെന്നും അദ്ദേഹം പറഞ്ഞു.

18 മരുന്നുകൾക്ക് നിലവിൽ കുറവുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ ഇത് പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. സാധാരണക്കാർക്ക് ലഭിക്കാത്ത ഏതെങ്കിലും മരുന്നുകളുണ്ടെങ്കിൽ വിവരം അറിയിച്ചാൽ അത് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ചില മരുന്ന് കമ്പനികളിൽനിന്ന് സർക്കാർ മരുന്ന് വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി വലിയ അഴിമതി നടത്തിയിട്ടുള്ള മരുന്ന് കമ്പനികളുണ്ടെന്നും അത്തരം കമ്പനികളിൽനിന്ന് മരുന്ന് വാങ്ങേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

BREAKING NEWS
ചിലർ അമ്മയെ വിളിച്ച് കരച്ചിൽ, മറ്റു ചിലരാകട്ടെ കൊന്നാലും വായ തുറക്കൂലെന്ന ദൃഢനിശ്ചയത്തിൽ...അക്ഷര ദേവതയെ മനസിൽ ധ്യാനിച്ച് നാവിൽ‍ ഹരിശ്രീ കുറിച്ച് അരിയിൽ ആദ്യാക്ഷരമെഴുതി കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക്... കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലടക്കം വൻ തിരക്ക്
21 Oct 2026
BREAKING NEWS
കവർച്ചാക്കേസിൽ ജാമ്യത്തിലിറങ്ങി, പിന്നാലെ അൻവർ സാദത്ത് എംഎൽഎയ്ക്കെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി; പ്രതിക്കെതിരെ കേസ്
21 Oct 2026
BREAKING NEWS
കൊച്ചിയിൽ കൊലക്കേസ് പ്രതിയുടെ ആക്രമണം; എസ്.ഐയ്ക്കും പോലീസുകാരനും കുത്തേറ്റു; പെട്രോൾ പമ്പിൽ ഗുണ്ടാസംഘവും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം
21 Oct 2026
BREAKING NEWS
നിരവധി റെസ്റ്റോറന്റുകളുടെ ഉടമ കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവം; ഒളിവിലായിരുന്ന ഇൻഫ്ളുവൻസർ ശ്രദ്ധ ദുബെ അറസ്റ്റിൽ; ’ഞാൻ നിരപരാധിയാണ്; ശിവ ശർമ്മയ്ക്ക് 20 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു, അതാവും ആത്മഹത്യയ്ക്ക് കാരണം’
21 Oct 2026