Uncategorized

വെള്ളമടിച്ചെന്ന പേരിൽ ബസിൽ കയറ്റാതിരിക്കാൻ പറ്റില്ല, പക്ഷെ രണ്ടെണ്ണം അടിച്ചാൽ അവിടെ മിണ്ടാതിരുന്നോളണം, തോണ്ടാനും പിടിക്കാനും നിന്നാൽ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടും, അതിന് അവർക്ക് അനുവാദം കൊടുത്തിട്ടുണ്ട്- മന്ത്രി കെ.ബി. ഗണേഷ് കുമാർ

· · 1 min read
Share: Copied!

കൊല്ലം: മദ്യപിച്ചെന്നെ പേരിൽ ഒരാളെ ബസിൽ കയറ്റാതിരിക്കാൻ കഴിയില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എന്നാൽ കെഎസ്ആർടിസി ബസിൽ മദ്യപിച്ച് കയറി അഭ്യാസം കാണിച്ചാൽ അത്തരക്കാരെ നേരെ അടുത്ത പോലീസ് സ്റ്റേഷനിൽ എത്തിക്കും. ഇതിന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘‘രണ്ടെണ്ണം അടിച്ചാൽ അവിടെ മിണ്ടാതിരുന്നോളണം. അവിടെയിരുന്ന് യാത്ര ചെയ്യുന്നതിന് ഒരു വിരോധവുമില്ല. രണ്ടെണ്ണം അടിച്ചിട്ട് അടുത്തിരുന്ന സ്ത്രീകളെ ശല്യം ചെയ്യുക, അടുത്തിരിക്കുന്നവരുടെ തോളിലോട്ട് കിടന്നുറങ്ങുക, ഇങ്ങനെയൊക്കെയുണ്ടായാൽ കണ്ടക്ടറോട് വിവരം പറയുക. കണ്ടക്ടർ ബസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് വിടും. വേറെ കുഴപ്പമൊന്നുമില്ല. മദ്യപിച്ചു എന്നതിന്റെ പേരിൽ ഇറക്കി വിടുകയൊന്നുമില്ല. അതുപോലെ ബസിൽ ബഹളം വയ്ക്കുക, കണ്ടക്ടറെ ചീത്ത പറയുക തുടങ്ങിയവ ഉണ്ടായാലും ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ അവർക്ക് അനുവാദം കൊടുത്തിട്ടുണ്ട്’’ – ഗണേഷ് കുമാർ പറഞ്ഞു.

Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026
Uncategorized
ശുചി മുറി തേടി നടന്നു, ഒടുവില്‍ റെയിൽവേ സ്റ്റേഷനിലെ ഇരുട്ടുമുറിയിലെ ഗര്‍ത്തത്തിലൂടെ 60 അടി താഴേക്ക് പതിച്ചു, 55കാരിക്ക് ദാരുണാന്ത്യം,
15 Oct 2026
Uncategorized
മത്സ്യത്തൊഴിലാളികൾ സൂക്ഷിച്ചുവെച്ച 30 ലിറ്റർ പെട്രോൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ; വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കടലിൽ പോകാനായി വച്ചിരുന്ന ഇന്ധനം പ്രതി ഓട്ടോറിക്ഷയിലെത്തി കടത്തികൊണ്ടുപോകുകയായിരുന്നു
11 Oct 2026