BREAKING NEWS

അമ്മയെവിടെയെന്ന ചോദ്യത്തിന് അസുഖമായിട്ട് കിടക്കുവാണെന്ന മറുപടി മാത്രം, കടുത്ത ദുർ​ഗന്ധത്തിന്റെ കാരണമന്വേഷിച്ചെത്തിയ ബന്ധു കണ്ടത് ഈച്ചയാർക്കുന്ന മൃതദേഹം!! അമ്മ മരിച്ചതറിയാതെ മാനസിക അസ്വാസ്ഥ്യമുള്ള ഏകമകൻ അമ്മയ്ക്ക് കാവലിരുന്നത് മൂന്നു ദിവസം…

· · 1 min read
Share: Copied!

കോട്ടയം: മൂന്ന് ദിവസം മുമ്പ് മരിച്ച അമ്മയുടെ മൃതദേഹത്തിന് കാവലിരുന്ന് മാനസിക അസ്വാസ്ഥ്യമുള്ള മകൻ. കോട്ടയം കഞ്ഞിക്കുഴിക്ക് സമീപം ആനത്താനം താമരശ്ശേരിയിൽ സർവ്വേ ഡിപ്പാർട്ട്മെന്റിൽ നിന്നും വിരമിച്ച താമരശ്ശേരി കൊല്ലംപറമ്പിൽ പ്രവീൺ നിവാസിൽ ഭാനുമതി (70)ആണ് മരിച്ചത്. അമ്മ മരിച്ചതറിയാതെ ഇവരുടെ ഏകമകൻ മാനസികാസ്വാസ്ഥ്യമുള്ള പ്രവീണാണ് (40) മൃതദേഹത്തിന് കാവലിരുന്നത്.

ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതും ഈച്ച അടക്കമുള്ള പ്രാണിശല്യവും തിരിച്ചറിഞ്ഞ് ബന്ധുക്കൾ കൂടിയായ അയൽവാസികൾ പോലീസ് സഹായത്തോടെ വീടിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ഭാനുമതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെക്കുറിച്ച് അന്വേഷിച്ചപ്പോൾ അസുഖം മൂലം അമ്മ കിടപ്പിലാണ് എന്നുള്ള മറുപടി മാത്രമാണ് ഏതാനും ദിവസങ്ങളായി പ്രവീണിൽ നിന്നും അയൽവാസികൾക്ക് ലഭിച്ചിരുന്നത്.

അതേസമയം ഇവർക്ക് ബന്ധുക്കളോ, അയൽവാസികളുമായോ സഹകരണം ഉണ്ടാകാതിരുന്നതും മരണ വിവരം പുറത്തിറിയുന്നത് വൈകുവാൻ കാരണമായി. പിന്നീട് പ്രവീണിനെ നിർബ്ബന്ധപൂർവ്വം വീട്ടിൽ നിന്നും മാറ്റിയ ശേഷമാണ് ഈസ്റ്റ് പോലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. ഭാനുമതിയുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. തുടർന്ന് ഇരുവരും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാനുമതിയുടെ പെൻഷൻ തുക കൊണ്ടാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്.സഅമ്മയുടെ അസുഖം പ്രവീണിനെ ഏറെ സങ്കടത്തിലായിരുന്നതായും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതിനാൽ അമ്മ മരിച്ചത് പ്രവീൺ തിരിച്ചറിഞ്ഞിരുന്നോ എന്നത് വ്യക്തമല്ലെന്നും പോലീസും അയൽവാസികളും പറയുന്നു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026