BREAKING NEWS

മാനസിക വെല്ലുവിളിയുള്ള ഏഴുവയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു, ശരീരത്തില്‍ പൊള്ളലേല്‍പ്പിച്ചു, വെള്ളത്തില്‍ മുക്കി ശ്വാസം മുട്ടിച്ചു, മൃതദേഹത്തിന്റെ കൈകാലുപകള്‍ കൂട്ടിക്കെട്ടിയ നിലയില്‍, അമ്മയും രണ്ട് പെണ്‍ സുഹൃത്തുക്കളും പിടിയില്‍

· · 1 min read
Share: Copied!

ഓഹിയോ:ഓഹിയോയിൽ ഏഴ് വയസ്സുകാരനെ  ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ അമ്മ കെയ്റ്റ്‌ലിൻ ഇവാൻസ്, ഇവരുടെ കൂടെ താമസിച്ചിരുന്ന നെസ്സ കീനി, കിർബി റാങ്കിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വില്ല്യം ഇവാൻസ് എന്ന കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കുട്ടിക്ക് മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.

വീട്ടിലെ അലമാരയ്ക്കുള്ളിൽ കൈകാലുകൾ ഡക്ട് ടേപ്പ് ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി കുട്ടി ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കും, പൊള്ളലേൽപ്പിച്ചുള്ള പീഡനങ്ങൾക്കും, വെള്ളത്തിൽ മുക്കിക്കൊല്ലാനുള്ള ശ്രമങ്ങൾക്കും ഇരയായതായി കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി.

കേസ് അന്വേഷിച്ച മുതിർന്ന ഉദ്യോഗസ്ഥൻ തന്റെ 30 വർഷത്തെ സർവീസിനിടയിലെ ഏറ്റവും ഭയാനകമായ സംഭവം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. മൂന്ന് പ്രതികൾക്കെതിരെയും കൊലപാതകം, കുട്ടികളോടുള്ള ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കോടതി മൂവർക്കും 1.1 മില്യൺ ഡോളർ വീതം ജാമ്യത്തുക നിശ്ചയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

BREAKING NEWS
’കുറെ പിഴവുകൾ; പല രേഖകളും ഇല്ല, 220 രൂപ കോർട്ട് ഫീസ് അടച്ചതിലും കുറവ്; എല്ലാം തിരുത്തി വീണ്ടും സമർപ്പിക്കണം’; രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നൽകിയ ഹർജിയിൽ 14 പിഴവുകൾ; സുപ്രീം കോടതി രജിസ്ട്രി തിരുത്തൽ നിർദേശിച്ചു; ഇന്ന് പരി​ഗണിക്കില്ല
13 Oct 2026
BREAKING NEWS
’വരുന്നത് വൻ വിപത്ത്; ലോകം വെള്ളത്തിനായി വലയും’; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ; നിലവിൽ പത്ത് കോടിയിലധികം തടാകങ്ങൾ നിലനിൽപ്പ് ഭീഷണിയിൽ
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ, ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
’ഗുരുതരമായ വാക്ക് പിഴവാണ്; എന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തോടും, അതിന്റെ രാഷ്ട്രീയപരിപാടികളോടും നീതിപുലർത്തുന്ന ഒരു പ്രസ്താവനയല്ല അത്’- "സിജെപി ആർഎസ്എസിന്റെ പദ്ധതിയാണ്" എന്ന പരാമർശത്തിൽ സിപിഎം നേതാവ് പി. സരിന്റെ ഏറ്റുപറച്ചിൽ
13 Oct 2026