BREAKING NEWS

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചു കടത്തുന്നത് പതിവ്, ഗ്രാമിന് 4,000 രൂപ നിരക്കിൽ വില്പ്പന; കണ്ണൂർ ഇരിട്ടിയിൽ നടത്തിയ പരിശോധനയിൽ കണ്ണുവെട്ടിച്ചു; 94 ഗ്രാം ലഹരിയുമായി എറണാകുളത്ത് നിന്നും യുവതിയെയും സുഹൃത്തിനെയും പിടിച്ചു

· · 1 min read
Share: Copied!

കൊച്ചി: മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്തിയ സംഘത്തെ എക്സൈസ് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ വില്ലേജ് കൊട്ടേമുറി ദേശം പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴ സ്വദേശിനി സരിത (30) എന്നിവരാണ് അറസ്റ്റിലായത്. വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 94.032 ഗ്രാം എംഡിഎംഎ ഇവരിൽനിന്ന് പിടിച്ചെടുത്തു.

എറണാകുളം സൗത്ത് ഭാഗത്തെ ഒരു ലോഡ്ജിൽനിന്ന് 65.27 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് ഷാഫിയെ ആദ്യം എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവിൽനിന്ന് വലിയ തോതിൽ ലഹരിവസ്തുക്കൾ എത്തിച്ച് എറണാകുളത്തെയും ആലപ്പുഴയിലെയും വിവിധ ലോഡ്ജുകളിൽ മുറിയെടുത്ത് വിൽപ്പന നടത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് എക്സൈസ് അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇരുവരും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ നിറച്ച് ഒരു ഭാഗം അടച്ചശേഷം ശരീരത്തിൽ ഒളിപ്പിച്ചാണ് സരിത ലഹരി കടത്തിയിരുന്നതെന്ന് എക്സൈസ് കണ്ടെത്തി. ബെംഗളൂരുവിൽനിന്ന് എംഡിഎംഎയുമായി ഇരുവരും ബസിൽ വരുന്നതിനിടെ കണ്ണൂർ ഇരിട്ടിയിൽ പരിശോധന നടന്നിരുന്നു. പരിശോധനയ്ക്കിടെ ഷാഫി കൈവശമുണ്ടായിരുന്ന ലഹരിവസ്തു ഉപേക്ഷിച്ചെങ്കിലും സരിത ഒളിപ്പിച്ചിരുന്ന ലഹരി കണ്ടെത്താനായില്ല.

തുടർന്ന് ലഹരിയുമായി ഇരുവരും എറണാകുളത്ത് വിൽപ്പനയ്ക്കായി എത്തുകയായിരുന്നു. എറണാകുളത്തെ ലോഡ്ജിൽ എക്സൈസ് പരിശോധന നടത്തുമ്പോൾ സരിത ആലപ്പുഴയിൽ എംഡിഎംഎ വിൽക്കാൻ പോയിരിക്കുകയായിരുന്നു. സരിത തിരിച്ചെത്തുന്നതിനായി കാത്തുനിന്ന എക്സൈസ് സംഘം രാത്രി 10.30ഓടെ ഇവരെ പിടികൂടി.

ചോദ്യം ചെയ്യലിൽ വിൽപ്പനയ്ക്കായി കൊണ്ടുപോയ എംഡിഎംഎ ആലപ്പുഴയിലെ ഒരു വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് സരിത വെളിപ്പെടുത്തി. തുടർന്ന് എക്സൈസ് സംഘം സരിതയുമായി ആലപ്പുഴയിലെത്തി നടത്തിയ പരിശോധനയിൽ 28.76 ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി.

ഇരുവരിൽനിന്നുമായി ആകെ 94.032 ഗ്രാം എംഡിഎംഎയും ഒരു മൊബൈൽ ഫോണും ലഹരി വിൽപ്പനയിലൂടെ ലഭിച്ച 17,770 രൂപയും പിടിച്ചെടുത്തു. ഗ്രാമിന് 4,000 രൂപ നിരക്കിലാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നതെന്നും എക്സൈസ് വ്യക്തമാക്കി.

മുൻപ് ഹോം നഴ്സായി ജോലി ചെയ്തിരുന്നയാളാണ് സരിത. മുഹമ്മദ് ഷാഫി ഇന്റീരിയർ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു. ഇവരിൽനിന്ന് എംഡിഎംഎ വാങ്ങിയിരുന്നവരെക്കുറിച്ചും എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

എറണാകുളം എക്സൈസ് ഇൻസ്പെക്ടർ അഭിരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി.ജി. അനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധാർത്ഥ് എസ്., അമൽ, അർജുൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിൻസി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണു എന്നിവർ പങ്കെടുത്തു.

തെരുവുനായ നിയന്ത്രണം: സുപ്രീം കോടതി നിർദേശം നടപ്പാക്കാൻ കേരളം; അപകടകാരികളായ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

BREAKING NEWS
പഴയങ്ങാടി പാലത്തിൽ ചരക്കുലോറി ഉപേക്ഷിച്ചു, അഞ്ചുദിവസമായി ഫോൺ ഓഫ്; വണ്ടിക്കുള്ളിൽ താക്കോലും മൊബൈൽ ഫോണും, സമൂഹമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ്; പുഴയിൽ അ​ഗ്നിരക്ഷാ സേന തിരച്ചിൽനടത്തുന്നതിനിടെ വീട്ടിലെത്തി ഡ്രൈവർ
25 Oct 2026
BREAKING NEWS
മോദിയുടെ ചിത്രത്തിനു ചുറ്റും സൂചി കുത്തിയ നാരങ്ങ, ചരടുകെട്ടിയ തേങ്ങ; ദുർമന്ത്രവാദം? വീഡിയോ വൈറൽ, കേസെടുത്ത് യുപി പൊലീസ്
25 Oct 2026
BREAKING NEWS
പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്, ഇത്തരത്തില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമാകും, ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെ- കെ മുരളീധരന്‍
25 Oct 2026
BREAKING NEWS
ഇഡ്ഡലിയില്‍ വിഷം കലര്‍ത്തി ബോധം കെടുത്തി, പിന്നാലെ ആണ്‍സുഹൃത്തിനെ വിളിച്ചു വരുത്തി ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭാര്യ
25 Oct 2026