BREAKING NEWS

ഹെർണിയയ്ക്ക് ആദ്യം താക്കോൽ ദ്വാര ശസ്ത്രക്രിയ, മൂന്നാം ദിവസം വീട്ടിൽ വിട്ടെങ്കിലും കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ അണുബാധയെന്ന് കണ്ടെത്തൽ, വീണ്ടും വയർ തുറന്നുള്ള ശസ്ത്രക്രിയ… പിന്നാലെ 49കാരി മരണത്തിന് കീഴടങ്ങി!! കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്നു ബന്ധുക്കൾ

· · 1 min read
Share: Copied!

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ചങ്ങനാശേരി സ്വദേശിനി മരിച്ച സംഭവത്തിൽ ചികിത്സപ്പിഴവെന്നു ബന്ധുക്കൾ. ജനറൽ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) യാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചത്. ഇതോടെ ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകി.

അതേസമയം കഴിഞ്ഞ 18 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്ക് ഹസീനയ്ക്കു താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. 3–ാം ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വിട്ടതായി ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ എത്തിയശേഷം കടുത്ത പനിയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനനയിൽ അണുബാധ മൂലമാണു പനിയുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിന്നീടു വീട്ടിലെത്തിയ ഹസീനയ്ക്കു ബുദ്ധിമുട്ടുകൾ കൂടിയതിനെത്തുടർന്ന് 27 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ചികിത്സയ്ക്കിടെ ആരോഗ്യനില മോശമാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഇന്നലെ വൈകിട്ടോടെ പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. മരണകാരണം സംബന്ധിച്ചു വ്യക്തത വരുത്തണമെന്നും ചികിത്സയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂ, കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. അതേസമയം, പരാതി ലഭിച്ചാൽ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംസ്കാരം ശനിയാഴ്ച രാവിലെ 10.30 ന് ചങ്ങനാശേരി പഴയപള്ളി ടൗൺ ജുമാ മസ്ജിദിൽ നടക്കും. ഭർത്താവ് ഹസൻ കുഞ്ഞ്, മക്കൾ: ഹന്ന, ആസിഫ്.

BREAKING NEWS
കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകക്കേസ് വഴിത്തിരിവ്; അമ്മയുടെ സുഹൃത്തും അറസ്റ്റിൽ, കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ്; സൂചന കിട്ടിയത് തെളിവെടുപ്പിനിടെ
29 Oct 2026
BREAKING NEWS
കിം ജോങ് യുൻ ഇത് എന്ത് ഭാവിച്ചാ? ’പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു; എല്ലാം 250 കിലോമീറ്റർ അകലെ കടലിൽ പതിച്ചു’ ; ഉത്തര കൊറിയയുടെ നീക്കത്തിൽ ജാഗ്രത ശക്തമാക്കി ദക്ഷിണ കൊറിയ
29 Oct 2026
BREAKING NEWS
ആ പെൺകുട്ടിക്ക് എന്റെ മകനോട് ക്രഷാണ്!!!, അവനത് നിരസിച്ചു, അവളാണ് ക്വട്ടേഷന്‍ നല്‍കിയത്, എന്റെ മകന് മാരകമായി പരുക്കേറ്റു, പ്ലസ് വൺ വിദ്യാർഥിയെ സഹപാഠികൾ മർദിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി മാതാവ്
29 Oct 2026
BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026