BREAKING NEWS

ക്ഷേത്രത്തിൽ മെഡിക്കൽ കോളേജ് ജീവനക്കാരന്റെ അശ്ലീല പ്രകടനം; തടഞ്ഞപ്പോൾ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും കൈത്തണ്ടയും മുറിച്ചു

· · 1 min read
Share: Copied!

തിരുവല്ലം: പരശുരാമ സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ മുൻപിൽ അശ്ലീല പ്രദർശനം നടത്തിയ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനെ തടഞ്ഞുവെച്ചു. പ്രകോപിതനായ ഇയാൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തും വലത് കൈത്തണ്ടയും മുറിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കി. രക്തംവാർന്ന് അവശനിലയിലായ ഇയാളെ സംഭവമറിഞ്ഞെത്തിയ തിരുവല്ലം പോലീസ് ആംബുലൻസ് എത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുരുഷ നേഴ്‌സിങ് വിഭാഗത്തിലെ അസിസ്റ്റൻഡാണ്. ശസ്ത്രക്രിയക്കുശേഷം ഇയാൾ ആശുപത്രിയിൽ ചികിൽസയിലാണ്.

തിങ്കളാഴ്ച രാവിലെ ഏഴോടെ ക്ഷേത്രത്തിന് സമീപത്തെ ഗണപതിവിഗ്രഹ പ്രതിഷ്ഠക്ക് മുന്നിലായിരുന്നു സംഭവം. സ്ത്രീകൾ കടന്നുപോകവെയാണ് ഇയാൾ മോശമായി പെരുമാറിയത്. ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അവർ ഓടിയെത്തി ഇയാളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. പോലീസിൽ ഏൽപ്പിക്കാൻ ശ്രമിക്കവെയായിരുന്നു ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് എടുത്ത് കഴുത്തും വലത് കൈയും മുറിച്ചത്. ഇയാൾക്കെതിരെ തിരുവല്ലം പോലീസ് കേസെടുത്തു.

BREAKING NEWS
വീട്ടുമുറ്റത്തിട്ട് പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ കുഞ്ഞ് ഓടിയെത്തി, വാ​ഹനത്തിനടിയിൽപ്പെട്ട് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം, അശ്രദ്ധമായി വാഹനം കൈകാര്യം ചെയ്തതിന് പിതാവിനെതിരെ കേസ്
30 Oct 2026
BREAKING NEWS
എസ്ഐയെ ചതിച്ചത് പാന്റ്സിന്റെ പോക്കറ്റ്!! സിസിടിവി പരിശോധിച്ചപ്പോൾ അകത്തേക്കു പോയി വന്ന എസ്ഐയുടെ പോക്കറ്റ് വീർത്തിരിക്കുന്നതായി കണ്ടെത്തൽ, മോഷ്ടിച്ചതെന്നു കാട്ടി അനസ് തിരികെക്കൊടുത്ത എംഡിഎംഎയ്ക്ക് തൂക്കക്കൂടുതൽ!! പിടിച്ചത് 87 ​ഗ്രാം, തിരികെ നൽകിയത് 202 ​ഗ്രാം, പിടിയിലായത് ‘ഓപ്പറേഷൻ തൂഫാന്റെ’ മുന്ന...
30 Oct 2026
BREAKING NEWS
ഭർത്താവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയിൽപ്പെട്ട് ഭാര്യയ്ക്ക് ദാരുണാന്ത്യം; സംഭവം കോട്ടയം കിടങ്ങൂരിൽ
30 Oct 2026
BREAKING NEWS
‘എന്നെ കുറ്റക്കാരനാക്കാൻ ​ഗൂഢാലോചന; എനിക്കും കുടുംബത്തിനും വലിയ മാനസിക സമ്മർദമുണ്ടായി; രക്തസമ്മർദം 220 ആയിരുന്നു; പി.ടി.എ. പ്രസിഡന്റ് മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് കഴിയില്ല’; മീനങ്ങാടി സ്കൂൾ വിനോദയാത്രാ വിവാദത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ
30 Oct 2026