BREAKING NEWS

സുഹൃത്തിനെ കാണാൻ ജയിലിലെത്തി, കയ്യിൽ ബിസ്‌കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷും!! പേസ്റ്റ് കീറി പരിശോധിച്ചപ്പോൾ ചെറിയ പാക്കറ്റിൽ എംഡിഎംഎ, മൂക്കിൽ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്ട്രോ ഉൾപെടെയുള്ളവ, യുവാവ് അറസ്റ്റിൽ

· · 1 min read
Share: Copied!

മംഗളൂരു: വിചാരണത്തടവുകാരനെ കാണാൻ ജയിലിലെത്തിയ സുഹൃത്ത് എംഡിഎംഎയുമായി അറസ്റ്റിൽ. സംഭവത്തിൽ ജയിൽ സന്ദർശകനായ ഉർവ സ്റ്റോർ സ്വദേശി ആഷിഖിനെ (29) മംഗളൂരു ജില്ലാ ജയിൽ ഉദ്യോഗസ്ഥർ പിടികൂടി പോലീസിനു കൈമാറി.

കഴിഞ്ഞ ദിവസമാണ് ജില്ലാ ജയിലിലെ തടവുകാരനായ അൻവിത്തിനെ കാണാൻ ആഷിഖ് ജയിലിലെത്തിയത്. കയ്യിൽ ബിസ്‌കറ്റ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളും ടൂത്ത് പേസ്റ്റും ബ്രഷുമായാണ് ആഷിഖ് എത്തിയത്. സാധനങ്ങൾ ഓരോന്നായി പരിശോധിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ടൂത്ത് പേസ്റ്റ് ട്യൂബ് ഞെക്കിനോക്കിയപ്പോൾ സംശയം തോന്നുകയായിരുന്നു. തുടർന്ന് ട്യൂബ് കീറി പരിശോധിച്ചപ്പോഴാണ് അതിനുള്ളിൽ ചെറിയ പാക്കറ്റിൽ എംഡിഎംഎയും മൂക്കിൽ വലിച്ചുകേറ്റാനുള്ള പ്ലാസ്റ്റിക് സ്ട്രോയുടെ കഷണങ്ങളും കണ്ടെത്തിയത്.

അതേസമയം സച്ചിൻ തലപ്പാടി എന്നയാളുടെ നിർദേശപ്രകാരമാണ് ലഹരി എത്തിച്ചുനൽകിയതെന്ന് ആഷിഖ് മൊഴി നൽകിയതായി ജയിൽ സൂപ്രണ്ട് ശരണ ബസപ്പ പറഞ്ഞു. ബർക്കെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ബെംഗളൂരുവിലെത്തിക്കാൻ പറഞ്ഞു, എത്തിച്ചു അത്രമാത്രം- ഡ്രൈവറുടെ മൊഴി!! രാഹുലിനെ ബെംഗളൂരുവിലെത്തിച്ച ഡ്രൈവർ പിടിയിൽ, മുങ്ങി എട്ടാം ദിനവും രാഹുലിനെ കണ്ടെത്താനാകാതെ നട്ടംതിരിഞ്ഞ് പോലീസ്, അവസാന ഫോൺ ലൊക്കേഷൻ സുള്ള്യയിൽ

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026