BREAKING NEWS

ബെംഗളൂരുവിലെത്തിക്കാൻ പറഞ്ഞു, എത്തിച്ചു അത്രമാത്രം- ഡ്രൈവറുടെ മൊഴി!! രാഹുലിനെ ബെംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പിടിയിൽ, മുങ്ങി എട്ടാം ദിനവും രാഹുലിനെ കണ്ടെത്താനാകാതെ നട്ടംതിരിഞ്ഞ് പോലീസ്, അവസാന ഫോൺ ലൊക്കേഷൻ സുള്ള്യയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: ലൈം​ഗിക പീഡന പരാതിയിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ. രാഹുലിനെ ബെംഗളൂരുവിൽ എത്തിച്ച മലയാളി ഡ്രൈവറാണ് പിടിയിലായത്. ഇയാൾക്ക് രാഹുലുമായി ബന്ധമില്ലെന്നും അവിടെ എത്തിക്കുക മാത്രമായിരുന്നു തന്റെ ദൗത്യമെന്നും ഡ്രൈവർ പോലീസിനു മൊഴി നൽകി. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ചിലയിടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒളിവിൽ പോയി എട്ടാം ദിനവും രാഹുലിനെ പിടികൂടാനായിട്ടില്ല

ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ അവസാന ലൊക്കേഷൻ സുള്ള്യയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കർണാടക – കേരള അതിർത്തിയിൽ തിരച്ചിൽ ശക്തമാക്കി. അതേസമയം ഇന്നലെ വൈകിട്ടോടെ രാഹുൽ പിടിയിലായതായി അഭ്യൂഹങ്ങൾ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താൻ പോലും സാധിച്ചിട്ടില്ല എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ‌ പുറത്തുവന്നുു. 2023ലാണ് രാഹുൽ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നും ക്രൂരപീഡനമാണ് നടത്തിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. യുവതിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. ഇരയുടെ ടെലിഗ്രാം നമ്പർ വാങ്ങിയശേഷം വ്യാജ വാഗ്ദാനങ്ങൾ നൽകിയാണ് പരാതിക്കാരിയെ പീഡിപ്പിച്ചതെന്നും എഫ്ഐആറിൽ പറയുന്നു.

വിവരങ്ങൾ ചോരുന്നു, തിരച്ചിലിൽ രഹസ്യ സ്വഭാവം വേണം- എഡിജിപി കർശന നിർദേശം!! രാഹുൽ മാങ്കൂട്ടത്തിലിനായി വയനാട്- കർണാടക അതിർത്തി കേന്ദ്രീകരിച്ച് തിരച്ചിൽ, ജാമ്യാപേക്ഷയിൽ ഇന്ന് തുടർ വാദം

BREAKING NEWS
’നാടകം അവതരിപ്പിച്ചത് അക്രമസമരമാണെന്ന് വരുത്തി തീർത്ത് 16 പേരെ സസ്പെൻഡ് ചെയ്തു; 60 ദിവസമായിട്ടും നടപടി പിൻവലിച്ചിട്ടില്ല’;മഹാരാജാസിൽ മന്ത്രിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം; വേദിയിൽ വളഞ്ഞു, പ്രസംഗം അവസാനിപ്പിച്ച് റോജി എം. ജോൺ മടങ്ങി
30 Oct 2026
BREAKING NEWS
നെടുമ്പാശേരി മിനി കൂപ്പർ അപകടം: നാല് പ്രതികളും വീണ്ടും പൊലീസ് കസ്റ്റഡിയിൽ; നാളെ വൈകിട്ട് അഞ്ചുവരെ ചോദ്യം ചെയ്യാം
30 Oct 2026
BREAKING NEWS
പരസ്പരസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തെ ബലാത്സംഗമായി ചിത്രീകരിക്കാനാകില്ല, പ്രണയബന്ധം തകര്‍ന്നാല്‍ പങ്കാളിക്കെതിരെ പരാതി നൽകുന്ന പ്രവണത വർധിക്കുന്നു, യഥാർഥ ബലാത്സംഗ കുറ്റകൃത്യങ്ങളുടെ ഗൗരവം കുറയ്ക്കുന്നുവെന്ന് സുപ്രീം കോടതി
30 Oct 2026
BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026